LiveTV

Live

Kerala

കൊല്ലം കൊട്ടാരക്കരയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം കൊട്ടാരക്കരയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
Summary
മാനസികാസാസ്ഥ്യമുള്ള അശോകകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മാതാവ് ശാന്താദേവിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ 15 വര്‍ഷമായി

കൊല്ലം കൊട്ടാരക്കരയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാനസികാസാസ്ഥ്യമുള്ള അശോകകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മാതാവ് ശാന്താദേവിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ 15 വര്‍ഷമായി പെരുങ്കുളം സ്വദേശി അശോകകുമാര്‍ മാനസികസാസ്ഥ്യത്തിന് ചികിത്സ തേടുന്നുണ്ട്. അശോകകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പിതാവ് രാവിലെ പൊലീസിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പോകാന്‍ തയാറാകാതിരുന്ന അശോകകുമാര്‍ പൊലീസിനെയും നാട്ടുകാരെയും കണ്ടതോടെ വീടിനുള്ളില്‍ കയറി കതകടച്ചു. ശേഷം ആശുപത്രിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ച അമ്മ ശാന്താദേവിയെ കൊടുവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിടിവലിക്കിടയില്‍ പ്രതിക്ക് നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്ത അശോകകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.