LiveTV

Live

Kerala

സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടുന്നതായി കോടിയേരി

സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടുന്നതായി കോടിയേരി
Summary
കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടതും പയ്യോളി മനോജ് വധകേസിലെ അറസ്റ്റുമായി ബന്ധമുണ്ട്.

പയ്യോളി മാനോജ് വധകേസില്‍ ആര്‍എസ്എസ് നിര്‍ദേശപ്രകാരം സിപിഎം നേതാക്കളെ സിബിഐ വേട്ടയാടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടതും പയ്യോളി മനോജ് വധകേസിലെ അറസ്റ്റുമായി ബന്ധമുണ്ട്. നിയമപരമായ പോരാട്ടത്തിനൊപ്പം ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നേരിടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.