LiveTV

Live

Kerala

ആരോഗ്യ സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം: മൂന്ന് പേര്‍ രാജിവെച്ചു

ആരോഗ്യ സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം: മൂന്ന് പേര്‍ രാജിവെച്ചു
Summary
ആരോഗ്യ സര്‍വകലാശാലയില്‍ എംഫാം പരീക്ഷകളില്‍ മാര്‍ക്ക് ദാന നടന്നതായുള്ള അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരീക്ഷ ചുമതല വഹിച്ചിരുന്ന മൂന്ന് പേര്‍ രാജിവെച്ചു. അതിനിടെ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടിയെടുക്കാന്‍..

ആരോഗ്യ സര്‍വകലാശാലയില്‍ എംഫാം പരീക്ഷകളില്‍ മാര്‍ക്ക് ദാന നടന്നതായുള്ള അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരീക്ഷ ചുമതല വഹിച്ചിരുന്ന മൂന്ന് പേര്‍ രാജിവെച്ചു. അതിനിടെ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടിയെടുക്കാന്‍ അധികാരമുള്ള ബോര്‍ഡ് ഓഫ് അഡ്ജൂഡിക്കേഷന്‍ നാളെ യോഗം ചേരും. കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് മുന്‍കൂട്ടിയുള്ള രാജിയെന്നാണ് സൂചന.

ആരോഗ്യ സര്‍വകാലാശാലയില്‍ എംഫാം പരീക്ഷകളില്‍ റാങ്ക് നേടുന്നതിനായി ചാലക്കുടി സെന്‍റ് ജെയിംസ് കോളേജില്‍ മാര്‍ക്ക് ദാനം നടത്തിയതായി സെനറ്റ് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ ചുമതയുള്ള ഫാര്‍മസി ഫാക്കല്‍റ്റി ഡീന്‍ ഡോ കുപ്പു സ്വാമി,ഫാര്‍മസി പി ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ സജീദ്, യുജി ബോര്‍ഡ് ചെയര്‍മാന്‍ ഡോ പത്മജ എന്നിവരാണ് വൈസ് ചാന്‍സിലര്‍ക്ക് രാജി കത്ത് കൈമാറിയത്. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി ബോര്‍ഡ് ഓഫ് അഡ്ജ്യൂഡീക്കേഷന്‍ തിങ്കളാഴ്ച യോഗം ചേരും. നടപടി എടുക്കാന്‍ അധികാരമുള്ള സര്‍വകലാശാലയിലെ സംവിധാനമാണിത്. നിയമോപദേശം തേടാന്‍ തീരുമാനിക്കാനാണ് സാധ്യത. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സെന്‍റ് ജെയിംസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ കൃഷ്ണകുമാറിനെ പരീക്ഷാ ചുമതലകളില്‍ നിന്ന് സെനറ്റ് നീക്കിയിരുന്നു.

മറ്റുള്ളവര്‍ കടുത്ത നടപടി മുന്നില്‍ കണ്ടാണ് രാജി കത്ത് കൈമാറിയതെന്നാണ് സൂചന. സര്‍ക്കാര്‍ തലത്തിലും വിഷയത്തില്‍ ഡിഎംഇയോടെ റിപ്പോര്‍ട്ട് തേടി. കുറ്റകാര്‍ക്കെതിരായ നടപടികള്‍ സര്‍വകാശാലയില്‍ മാത്രം ഒതുങ്ങരുതെന്ന ആവശ്യമായി ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഡിജിപിക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ സെന്‍റര്‍ റദ്ദാക്കുക, റാങ്കുകള്‍ പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ബോര്‍ഡ് ഓഫ് അഡ്ജൂഡിക്കേഷന്‍ പരിഗണിച്ചേക്കും.