LiveTV

Live

Kerala

പൊഴിയൂരില്‍ മത്സ്യതൊഴിലാളികള്‍ നടത്തിവന്ന ദേശീയപാത ഉപരോധം അവസാനിപ്പിച്ചു

പൊഴിയൂരില്‍ മത്സ്യതൊഴിലാളികള്‍ നടത്തിവന്ന ദേശീയപാത ഉപരോധം അവസാനിപ്പിച്ചു
Summary
പതിനഞ്ച് മത്സ്യതൊഴിലാളികളെ തെരച്ചിന് കൊണ്ടുപോയ സാഹചര്യത്തിലാണ് തീരുമാനം

സര്‍ക്കാര്‍ ഇടപെട്ടതോടെ പൊഴിയൂര്‍ ഇടവകയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യപ്രകാരം പൊഴിയൂരിലുള്ള 15 മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുപോയിട്ടുണ്ട്. സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലത്തീന്‍ കത്തോലിക്ക സഭയെ അനുനയിപ്പിക്കാന്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യവുമായി ചര്‍ച്ച നടത്തിയിരുന്നു.

വിഴിഞ്ഞത്തും പൂന്തുറയിലും നിന്നുള്ള മത്സ്യത്തൊഴിലാളികളെ കൊണ്ടുപോകുന്നത് പോലെ രക്ഷാപ്രവര്‍ത്തനത്തിന് പൊഴിയൂരില്‍ നിന്നുള്ളവരേയും കൊണ്ടുപോകണമെന്ന ആവശ്യമായിരുന്നു പ്രധാനം. ഫിഷറിസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമരക്കാരെ സന്ദര്‍ശി ക്കണമെന്നും നിലപാടെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി എ.അശോക് കുമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് എഡിഎം ജോണ്‍ സാമുവല്‍ ഉപരോധക്കാരുമായി സംസാരിച്ചത്.

രാജ്ഭവന്‍ മാര്‍ച്ചും, സെക്രട്ടേറിയേറ്റ് ഉപരോധവും ലത്തീന്‍ കത്തേലിക്കാ സഭാ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തെ കണ്ടു. പക്ഷെ മുന്‍കൂട്ടി പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറേണ്ടന്നാണ് സഭയുടെ തീരുമാനം