LiveTV

Live

Kerala

മൂലധനത്തെ കുറിച്ച് ലേഖനം; വിദ്യാഭ്യാസരംഗത്ത് ചുവപ്പുവല്‍ക്കരണമെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടന

Summary
പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കലാസാഹിത്യ പ്രസിദ്ധീകരണമായ വിദ്യാരംഗത്തില്‍ കാറല്‍ മാര്‍ക്സിന്‍റെ മൂലധനത്തെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ കോണ്‍ഗ്രസ് അധ്യാപക സംഘടന

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കലാസാഹിത്യ പ്രസിദ്ധീകരണമായ വിദ്യാരംഗത്തില്‍ കാറല്‍ മാര്‍ക്സിന്‍റെ മൂലധനത്തെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ കോണ്‍ഗ്രസ് അധ്യാപക സംഘടന. വിദ്യാഭ്യാസരംഗം ചുവപ്പുവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് കെപിടിഎ ആരോപിച്ചു.

വിദ്യാരംഗം മാസികയുടെ പുതിയ ലക്കത്തിലാണ് മൂലധനത്തിന്‍റെ നൂറ്റന്‍പതാം വാര്‍ഷികത്തിന്‍റെ ഭാഗമായുളള ലേഖനം പ്രസിദ്ധീകരിച്ചത്. മതമില്ലാത്ത ജീവന്‍ പാഠഭാഗമാക്കിയ പോലെ, വിദ്യാഭ്യാസത്തിനറെ ചുവപ്പുവല്‍ക്കരണത്തിന്റെ ടെസ്റ്റ് ഡോസാണിതെന്നാണ് കെപിടിഎയുടെ ആരോപണം

പാഠപുസ്തകങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും രാഷ്ട്രീയവിമുക്തമാക്കണം. പൊതുജനങ്ങള്‍ സര്‍ക്കാരിലര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തണമെന്നും കെപിടിഎ ആവശ്യപ്പെട്ടു.