LiveTV

Live

Kerala

തോമസ് ചാണ്ടി രാജിവെക്കേണ്ടന്ന് എന്‍സിപി

തോമസ് ചാണ്ടി രാജിവെക്കേണ്ടന്ന് എന്‍സിപി
Summary
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്ക് പാര്‍ട്ടിയുടെ പിന്തുണ.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗതാഗത വകുപ്പില്‍ നിന്ന് തോമസ് ചാണ്ടി രാജിവെക്കേണ്ടന്ന് എന്‍സിപി. എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി വന്നാല്‍ മാത്രം രാജിയെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് നേതാക്കളുടെ നിലപാട്. സിപിഎം-സിപിഐ നേതൃത്വങ്ങള്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പീതാബംരന്‍ മാസ്റ്റര്‍ അവകാശപ്പെട്ടു. തോമസ് ചാണ്ടിയുടെ വിധിയെന്താകുമെന്ന ആകാംക്ഷ നിറഞ്ഞ് നില്‍ക്കുന്പോഴാണ് രാജിവേണ്ടന്ന നിലപാടില്‍ എന്‍സിപി നേതൃത്വം ഉറച്ച് നില്‍ക്കുന്നത്.

ദേശീയ നേതൃത്വത്തിന്റെ നിലപാടും ഇത് തന്നെയാണന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നു. പരമാവധി രാജി നീട്ടികൊണ്ടുപോകാനുള്ള നീക്കങ്ങളാണ് എന്‍സിപി നേത്യത്വം കൈക്കൊള്ളുന്നത്. ചൊവ്വാഴ്ച ചേരുന്ന നേതൃയോഗവും, എകെ ശശീന്ദ്രന്‍ കേസ് ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കുന്നതും ചൂണ്ടികാട്ടി തിടുക്കത്തില്‍ രാജി തേടരുതെന്ന നിലപാട് നേതാക്കള്‍ എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. എകെ ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചാല്‍ അതിന്റെ പേരില്‍ തോമസ് ചാണ്ടിയെ രാജിവെപ്പിക്കാമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം.