LiveTV

Live

Kerala

കാരാട്ട് ഫൈസലിന്റെ വാഹനം ഉപയോഗിച്ചത് പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി

കാരാട്ട് ഫൈസലിന്റെ വാഹനം ഉപയോഗിച്ചത് പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി
Summary
അതെസമയം തനിക്കെതിരെ കേസുകളൊന്നും ഇല്ലെന്ന് കാരാട്ട് ഫൈസല്‍ മീഡിയവണിനോട് പറഞ്ഞു

ജനജാഗ്രത യാത്രയില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനം ഉപയോഗിച്ചത് പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല; മുന്‍പും ഫൈസലിന്‍റെ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വടകരയില്‍ പറഞ്ഞു.

അതെസമയം തനിക്കെതിരെ കേസുകളൊന്നും ഇല്ലെന്ന് കാരാട്ട് ഫൈസല്‍ മീഡിയവണിനോട് പറഞ്ഞു. ജനജാഗ്രതാ ജാഥയുടെ സംഘാടക സമിതിയിലുള്ള ഐഎന്‍എല്‍ നേതാവ് പറഞ്ഞിട്ടാണ് താന്‍ കോടിയേരിക്ക് വാഹനം വിട്ടുനല്‍കിയത്. മുസ്‍ലീം ലീഗിന്‍റെയും ബിജെപിയുടെയും ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും ഫൈസല്‍ പറഞ്ഞു.