LiveTV

Live

Kerala

സ്പെഷ്യല്‍ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കി മാറ്റാനുള്ള തീരുമാനം നടപ്പായില്ല

സ്പെഷ്യല്‍ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കി മാറ്റാനുള്ള തീരുമാനം നടപ്പായില്ല
Summary
ഭിന്നശേഷിക്കാര്‍ക്കായുള്ള സ്പെഷ്യല്‍ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കി മാറ്റാനുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം നടപ്പായില്ല. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കിയെങ്കിലും..

ഭിന്നശേഷിക്കാര്‍ക്കായുള്ള സ്പെഷ്യല്‍ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കി മാറ്റാനുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം നടപ്പായില്ല. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കിയെങ്കിലും തുടര്‍നടപടിയൊന്നുമുണ്ടായില്ല. ഈ സര്‍ക്കാരും അവഗണന തുടരുകയാണ്.

മാനസികമായ വെല്ലുവിളി നേരിടുന്നവര്‍ക്കായി സംസ്ഥാനത്ത് 280 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഒന്നൊഴികെ മറ്റെല്ലാം അണ്‍ എയ്ഡഡ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള അധ്യാപകരാകട്ടെ, രണ്ടായിരം മുതല്‍ എണ്ണായിരം രൂപ വരെ വേതനത്തിലാണ് ജോലി ചെയ്യുന്നത്. ബഡ്സ് സ്കൂളുകള്‍ മുതല്‍ അന്പത് കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്കൂളുകളെയെല്ലാം എയ്ഡഡ് സ്കൂളുകളാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

എല്‍ഡിഎഫ് പ്രകടനപത്രികയിലും അര്‍ഹതയുള്ള എല്ലാ സ്പെഷ്യല്‍ സ്കൂളുകളും എയ്ഡഡ് ആക്കി മാറ്റുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇതിനെതിരെ പ്രക്ഷോഭരംഗത്താണ് സ്പെഷ്യല്‍ സ്കൂളുകളും രക്ഷിതാക്കളും.