ട്രാന്സ്ജെന്ററുകള്ക്ക് മാത്രമായി 'ഐഡന്റിറ്റി' ക്ലിനിക്ക്
ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി 'ഐഡന്റിറ്റി' ക്ലിനിക്ക് കൊച്ചിയില്‍ തുടങ്ങി. ട്രാന്സ്ജെന്ററുകള്ക്ക് മാത്രമായി ഒരു ക്ലിനിക്ക്. കൊച്ചി സണ്‍റൈസ് ആശുപത്രിയിലാണ് കേരളത്തില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ ട്രാന്സ്ജെണ്ടർ ക്ലിനിക്ക് തുടങ്ങിയത്. ഐഡന്റിറ്റി എന്ന പേരിലാണ് മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക് ആരംഭിച്ചിരിക്കുന്നത്.
നിരവധി ശാരീരിക മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ് ട്രാന്‍സ് ജെന്‍ഡറുകള്‍. അതിനൊരു പരിഹാരം എന്ന ലക്ഷ്യത്തോടെ കാക്കനാട് സണ്‍ റൈസ് ഹോസ്പിറ്റല്‍ ട്രാന്‍സ് ജെന്‍ഡര്‍ ക്ലിനിക്ക് ആരംഭിച്ചത്.ഐഡന്‍ഡിറ്റി എന്ന പേരില്‍ ആരംഭിച്ച ക്ലിനിക്കില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ മാനസിക ശാരീരീക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും ലിംഗസ്വത്വത്തിലേക്ക് മാറാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ചികിത്സയും സെക്സ് റീ അസൈന്മെന്റ് സൌകര്യങ്ങളും ലഭ്യമായ മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്ക് ആണ് ഐഡന്‍ഡിറ്റി.
ആശുപത്രി ഒാഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ ഹൈബി ഈഡന് മുഖ്യാതിഥിയായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്കിനു പുറമെ സെഡാപ് എന്ന പേരില്‍ ഹോര്‍മോണ്‍ ചികിത്സാ കേന്ര്ദവും ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.