LiveTV

Live

Kerala

കേരളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷിത സ്ഥലം; ഡി.ജി.പി

കേരളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷിത സ്ഥലം; ഡി.ജി.പി
Summary
കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ ആൾക്കൂട്ടം കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള തെറ്റായ സന്ദേശത്തിനെതിരെയായിരുന്നു ഡി.ജി.പിയുടെ വാര്‍ത്ത സമ്മേളനം

ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ ആരും കുടുങ്ങരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരളം എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന സംസ്ഥാനമാണ്. ഒരു തരത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. തെറ്റായ സന്ദേശങ്ങളിൽ ആരും കുടുങ്ങരുതെന്ന് അദ്ദേഹം ഹിന്ദിയിലും ബംഗാളിയിലും അഭ്യർഥിച്ചു. സമൂഹ മാധ്യമങ്ങളിൽ കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ ആൾക്കൂട്ടം കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള തെറ്റായ സന്ദേശത്തിനെതിരെയായിരുന്നു ഡി.ജി.പിയുടെ വാര്‍ത്ത സമ്മേളനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്ന് ഡിജിപി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



കോഴിക്കോട്ട് ജോലി ചെയ്യുന്ന ഹോട്ടൽ തൊഴിലാളികളെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തുകയാണെന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെ പ്രചരിക്കുകയായിരുന്നു. ഇതോടെ ഭയന്നു പോയ ചില തൊഴിലാളികൾ ഉടൻ സ്ഥലം വിട്ടു.