LiveTV

Live

Kerala

ഗൊരഖ്പൂരിലെ ശിശുമരണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രക്ഷോഭം

ഗൊരഖ്പൂരിലെ ശിശുമരണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രക്ഷോഭം
Summary
പ്രതിഷേധ പരിപാടികള്‍ക്ക് മുന്നോടിയായി തെരുവ് നാടകം അരങ്ങേറി. ഗൊരക്പൂരില്‍ മരിച്ച കുട്ടികള്‍ക്ക് പ്രണാമമര്‍പ്പിച്ച് പ്രവര്‍ത്തകര്‍ മെഴുകുതിരികള്‍ കത്തിച്ചു.

ഗൊരഖ്പൂരിലെ ശിശുമരണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ എഫ് ഐ നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭത്തിന് കോഴിക്കോട് തുടക്കമായി.ഡി വൈ എഫ് ഐ ദേശീയ ജനറല്‍ സിക്രട്ടറി അഭോയ് മുഖര്‍ജി പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു.ചരിത്രത്തിലെ ഏറ്റവും ദയനീയമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിലായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ സായാഹ്നം. ഗൊരക്പൂര്‍ ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നടത്തുന്ന ദേശീയ പ്രക്ഷോഭം ദേശീയ ജനറല്‍ സിക്രട്ടറി അഭോയ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു.

സേവന മേഖലയില്‍ നിന്നും സര്ക്കാരുകള്‍ പിന്‍വാങ്ങുന്നതിന്റെ ദുരന്തം കൂടിയാണ് ഖോരഖ്പൂരിലുണ്ടായതെന്ന് ഡിവൈ എഫ് ഐ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിഷേധ പരിപാടികള്‍ക്ക് മുന്നോടിയായി തെരുവ് നാടകം അരങ്ങേറി. ഗൊരക്പൂരില്‍ മരിച്ച കുട്ടികള്‍ക്ക് പ്രണാമമര്‍പ്പിച്ച് പ്രവര്‍ത്തകര്‍ മെഴുകുതിരികള്‍ കത്തിച്ചു.