LiveTV

Live

Kerala

മുരുകന്റെ കുടുംബത്തിന് 10 ലക്ഷം സര്‍ക്കാര്‍ സഹായം

മുരുകന്റെ കുടുംബത്തിന് 10 ലക്ഷം സര്‍ക്കാര്‍ സഹായം
Summary
പണം ബാങ്കില്‍ നിക്ഷേപിച്ച് മാസാമാസം പലിശ കുടുംബത്തിന് നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം...

ചികിത്സകിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പണം ബാങ്കില്‍ നിക്ഷേപിച്ച് പലിശ കുടുംബത്തിന് ലഭ്യമാക്കും. തിരുവനന്തപുരം ഉള്‍പ്പെടെ അ!ഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും മാറ്റമുണ്ട്.

ആശുപത്രികളില്‍ ചികിത്സ ലഭ്യമാകാതെ ദാരുണമായി മരിച്ച മുരുകന്റെ ഭാര്യയും മക്കളും ഇന്ന് രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഏക ആശ്രയമായ മുരുകന്‍ മരിച്ചതോടെ കുടുംബം ദുരിതത്തിലായ അവസ്ഥ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. വൈകിട്ട് ചേര്‍ന്ന മന്ത്രിസഭയോഗമാണ് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. പണം ബാങ്കില്‍ നിക്ഷേപിച്ച് മാസം തോറും പലിശ കുടുംബത്തിന് ലഭ്യമാക്കും. കുട്ടികളുടെ പഠനത്തിനും മറ്റും ഈ പണം ഉപയോഗിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

മരണത്തിന് പിന്നില്‍ ആശുപത്രികളുടെ അനാസ്ഥ കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും രാവിലെ മുരുകന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരിന്നു.അഞ്ച് ജില്ലാകളക്ടര്‍ഡമാരെ മാറ്റാനും യോഗം തീരുമാനമെടുത്തു.ശുചിത്വമിഷന്‍ ഡയറക്ര്! തിരുവനന്തപുരം ജില്ലാകളക്ടര്‍ ആകും.ലോട്ടറി ഡയറക്ടര്‍ എസ് കാര്‍ത്തികേയന്‍ കൊല്ലം ജില്ലാ കള്കറടും,ടിവി അനുപമ ആലപ്പുഴ കളക്ടറുമാകും.പാലക്കാട് കളക്‌റായി സുരേഷ്ബാബുവിനേയും,കോട്ടയം കളക്ടറായി നവ്‌ജോച് ഖോസയേയും നിയമിക്കാന്‍ മന്ത്രിസഭയോഗം തീരുമാനമെടുത്തിട്ടുണ്ട്.