LiveTV

Live

Kerala

ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന്​ പൊലീസ്

ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍  ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന്​ പൊലീസ്
Summary
ജീൻ പോളിനു പുറമെ നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അരവിന്ദ് എന്നിവർക്കുമെതിരെ മൂന്നു പരാതികളായിരുന്നു നടി ഉന്നയിച്ചിരുന്നത്

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ നടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന്​ പൊലീസ്. ഒരാളുടെ ശരീരഭാഗം മറ്റൊരാളു​ടേതെന്ന രീതിയിൽ പ്രദർശിപ്പിക്കുന്നതും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. അതിനാൽ ഈ കേസ്​ ഒത്തുതീര്‍പ്പാക്കാനാവില്ല. അതേ സമയം പരാതിയിലുള്ള സാമ്പത്തിക ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പാകാമെന്നാണ്‌ പൊലീസ് നിലപാട്. മുൻപ് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് സമൂഹികമാധ്യത്തിലൂടെ വെളിപ്പെടുത്തിയ നടൻ അജു വർഗീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് നടി പറഞ്ഞെങ്കിലും കേസുമായി മുന്നോട്ടു പോവുകയായിരുന്നു ഹൈകോടതി. അതേ നിലപാടാണ്​ ജീൻപോളിനെതിരായ കേസിലും പൊലീസ്​ സ്വീകരിച്ചത്. ജീൻ പോളിനു പുറമെ നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അരവിന്ദ് എന്നിവർക്കുമെതിരെ മൂന്നു പരാതികളായിരുന്നു നടി ഉന്നയിച്ചിരുന്നത്​. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല. പ്രതിഫലം ചോദിച്ചപ്പോൾ അശ്ലീലം പറഞ്ഞു. മറ്റൊരു നടിയുടെ ശരീരഭാഗങ്ങൾ ത​ന്റേതെന്ന നിലയിൽ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദർശിപ്പിച്ചു എന്നിവയാണ് പരാതി.