LiveTV

Live

Kerala

സംസ്ഥാനത്തെ ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

സംസ്ഥാനത്തെ ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു
Summary
സംസ്ഥാനത്ത് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുളള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു. നെടുമ്പാശേരി അന്താരാഷട്ര വിമാനത്താവളത്തിൽ നിന്നും രാവിലെ 7.45 നാണ്..

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു. നെടുമ്പാശേരി അന്താരാഷട്ര വിമാനത്താവളത്തിൽ നിന്നും രാവിലെ 7.45 നാണ് വിമാനം പുറപ്പെട്ടത്. മന്ത്രി കെ ടി ജലീൽ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.

900 പേരാണ് മൂന്ന് വിമാനങ്ങളിലായി ആദ്യ ദിനം കൊച്ചിയിൽ നിന്ന് പുണ്യഭൂമിയിലേക്ക് യാത്രയാകുന്നത്. ആദ്യ വിമാനത്തിൽ 300 പേരും. രാവിലെ 6.30ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ജിദ്ദയിൽ നിന്നുള്ള റൂട്ട് മാറിയതിനാൽ വൈകിയാണെത്തിയത്. 7.30ന് മന്ത്രി കെടി ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു. 7.45നാണ് പുറപ്പെടാനായത്.

11,828 പേരാണ് നെടുമ്പാശേരി വിമാനത്താവള o വഴി യാത്രയാവുക. അതിൽ 11,425പേര്‍ കേരളത്തിൽ നിന്നുള്ളവരാണ്. 32 പേർ മാഹിയിൽ നിന്നും 35 പേർ ലക്ഷദ്വീപിൽ നിന്നും. ഇതര സംസ്ഥാനങ്ങളിൽ ഒഴിവ് വന്നാൽ കേരളത്തിൽ നിന്നുള്ള തീർഥാടകർക്ക് അവസരം വിനിയോഗിക്കാൻ കഴിയും. ഈ മാസം 26 വരെയാണ് കൊച്ചിയിൽ നിന്നു സൗദിയിലേക്കുള്ള സർവീസ്.