LiveTV

Live

Kerala

നെഹ്റു ട്രോഫി: സ്റ്റാര്‍ട്ടിങ്ങ് സംവിധാനവും ഇലക്ട്രോണിക് ടൈമറും പരാജയം

നെഹ്റു ട്രോഫി: സ്റ്റാര്‍ട്ടിങ്ങ് സംവിധാനവും ഇലക്ട്രോണിക് ടൈമറും പരാജയം
Summary
നെഹ്റു ട്രോഫി വള്ളംകളിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് വലിയ പ്രചാരണം നല്‍കി നടപ്പാക്കിയ സ്റ്റാര്‍ട്ടിങ്ങ് സംവിധാനവും ഇലക്ട്രോണിക് ടൈമിങ്ങ് ഡിസ്‍പ്ലേയും ദയനീയമായി പരാജയപ്പെട്ടു. സ്റ്റാര്‍ട്ടിങ്ങിലെ പിഴവിനെത്തുടര്‍ന്ന് മത്സരങ്ങള്‍..

നെഹ്റു ട്രോഫി വള്ളംകളിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് വലിയ പ്രചാരണം നല്‍കി നടപ്പാക്കിയ സ്റ്റാര്‍ട്ടിങ്ങ് സംവിധാനവും ഇലക്ട്രോണിക് ടൈമിങ്ങ് ഡിസ്‍പ്ലേയും ദയനീയമായി പരാജയപ്പെട്ടു. സ്റ്റാര്‍ട്ടിങ്ങിലെ പിഴവിനെത്തുടര്‍ന്ന് മത്സരങ്ങള്‍ മണിക്കൂറുകള്‍ തടസ്സപ്പെട്ടു. പകല്‍വെളിച്ചം പോയ ശേഷമാണ് ഫൈനല്‍ നടത്താനായത്.

പവലിയനില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് ടൈം ഡിസ്‍പ്ലേ ബോര്‍ഡുകള്‍ ഒരു തവണ പോലും കാണികള്‍ക്ക് വിവരങ്ങള്‍ നല്‍കിയില്ല. പല മത്സരങ്ങള്‍ നടന്നപ്പോഴും ടൈമര്‍ ഓടിയെങ്കിലും മത്സരാവസാനം ഓരോ വള്ളങ്ങളുടെയും കൃത്യമായ സമയം ബോര്‍ഡുകളില്‍ ലഭ്യമായില്ല. അതിനാല്‍ ടൈമിങ്ങില്‍ സുതാര്യത വരുത്താനുദ്ദേശിച്ചുള്ള നീക്കം പാളി.

സ്റ്റാര്‍ട്ടിങ്ങിലാവട്ടെ തുടക്കം മുതല്‍ തന്നെ പരാതികള്‍ ഉയര്‍ന്നു. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിനു മുന്‍പ് വള്ളം സ്റ്റാര്‍ട്ടിങ്ങ് പോയയന്റിന് കുറുകേ ഇട്ട് പ്രതിഷേധവുമുണ്ടായി. പിന്നീട് ധനകാര്യമന്ത്രി തോമസ് ഐസകും ജില്ലാകലക്ടറും പോയന്റിലെത്തിയാണ് പ്രശ്നം ഒത്തു തീര്‍പ്പാക്കിയത്. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം സ്റ്റാര്‍ട്ടിങ്ങ് സംവിധാനത്തെക്കുറിച്ച് പരാതിയുണ്ടായിരുന്നു. ഫൈനല്‍ മത്സരം പ്രതീക്ഷിച്ചിരുന്ന് നേരമിരുട്ടിയതോടെ കാണികള്‍ ഗ്യാലറിയില്‍ മൊബൈല്‍ ലൈറ്റുകള്‍ തെളിയിച്ചും ആരവമുയര്‍ത്തിയും പ്രതിഷേധമറിയിച്ചു.