LiveTV

Live

Kerala

കണ്ണൂരില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു

കണ്ണൂരില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു
Summary
തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളെ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് നിയോഗിച്ച് കലക്ടര്‍ ഉത്തരവിറക്കിയത്.

കണ്ണൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ കലക്ടര്‍ അംഗീകരിച്ചതായി സമരക്കാര്‍ അവകാശപ്പെട്ടു. മരവിപ്പിക്കുമെന്ന് കലക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പുകൊടുത്തു.

പിന്‍വലിക്കില്ലെന്ന് ജില്ലാ കലക്ടര്‍. അതേസമയം ഭേദഗതികളോടെ ഉത്തരവ് നടപ്പാക്കും. സമരം നടത്തുന്ന നഴ്‌സിങ് വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് കലക്ടര്‍ നിലപാട് വ്യക്തമാക്കിയത്. നഴ്‌സിങ് വിദ്യാര്‍ഥി പ്രതിനിധികള്‍, നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ഡിഎംഒ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളെ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് നിയോഗിച്ച് കലക്ടര്‍ ഉത്തരവിറക്കിയത്. പരിയാരം മെഡിക്കല്‍ കോളേജ് നഴ്‌സിങ്ങ് സ്‌കൂളിലെ വിദ്യാര്‍ത്ഥി കളാണ് ആദ്യം ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തൊട്ട് പിന്നാലെ മറ്റ് കോളേജിലെ വിദ്യാര്‍ത്ഥികളും പ്രക്ഷോഭം ആരംഭിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിങ്ങ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കലക്ടറുടെ ഉത്തരവിനെ സി.പി.എം അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.