LiveTV

Live

Kerala

വാഴക്കാട് ബാങ്കുവിളി ഏകീകരിക്കുന്നു

വാഴക്കാട് ബാങ്കുവിളി ഏകീകരിക്കുന്നു
Summary
ഉച്ചഭാഷിണി നിയന്ത്രണത്തിനും ധാരണ

മലപ്പുറം വാഴക്കാട് മഹല്ലിലെ മസ്ജിദുകളിലെ ബാങ്കുവിളി ഏകീകരിക്കാന്‍ നാട്ടുകാരുടെ തീരുമാനം. ഉച്ചഭാഷിണിയുടെ ഉപയോഗത്തിന് നിയന്ത്രണം പാലിക്കാനും ധാരണയായി. താത്കാലികമായി റമദാന്‍ മാസത്തിലാണ് ഒരു മസ്ജിദില്‍ നിന്നു മാത്രമായി ബാങ്കുവിളിക്കുന്നത്.


ഇപ്പോള്‍ വാഴക്കാട് വലിയ ജുമാ മസ്ജിദില്‍ മാത്രമാണ് ഉച്ചഭാഷിണിയില്‍ ബാങ്കുവിളിക്കുന്നത്. വാഴക്കാട് മഹല്ല് പരിധിയി 16 മസ്ജിദുകളിലെ ഭാരവാഹികള്‍ കൂടിയിരുന്നാണ് തീരുമാനമെടുത്തത്.

ആദ്യഘട്ടത്തില്‍ റമദാനിലെ 10 ദിവസം മാത്രമാണ് ബാങ്കുവിളി ഏകീകരണം നടപ്പിലാക്കുന്നത്. വിവിധ മുസ്ലിം സംഘടനകള്‍ അവരുടെ സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായങ്ങളറിഞ്ഞ ശേഷമാകും തുടര്‍ നടപടികളുണ്ടാവുക. ബാങ്കിന്‍റെ കലണ്ടര്‍ ഏകീകരിക്കുന്നതിനും ആലോചനയുണ്ട്. ഇതിനായി അഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ബാങ്കല്ലാത്ത മറ്റുകാര്യങ്ങള്‍ മസ്ജിദുകള്‍ക്കുള്ളില്‍ മാത്രം കേള്‍ക്കുന്ന രൂപത്തില്‍ നടത്താനും ധാരണയുണ്ട്.