LiveTV

Live

Kerala

ഡോക്യുമെന്ററികള്‍ക്ക് നിരോധം; ഹരജിയില്‍ ചലച്ചിത്ര അക്കാദമി കക്ഷി ചേരുന്നു

ഡോക്യുമെന്ററികള്‍ക്ക് നിരോധം; ഹരജിയില്‍ ചലച്ചിത്ര അക്കാദമി കക്ഷി ചേരുന്നു
Summary
ചലച്ചിത്ര അക്കാദമിയാണ് കോടതിയെ സമീപിക്കേണ്ടതെന്ന് സംവിധായകര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയില്‍ മൂന്ന് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി എകെ ബാലന്‍. സംവിധായകരുടെ കേസില്‍ കക്ഷി ചേരുമെന് ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ജൂണ്‍ 22 വരെ നീളുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ മൂന്ന് സിനിമകള്‍ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ ചലച്ചിത്ര അക്കാദമിയാണ് കോടതിയെ സമീപിക്കണ്ടതെന്നായരിന്നു ഹൈക്കോടതി പരമര്‍ശം. ഇതേ തുടര്‍ന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ നിലപാട് വ്യക്തമാക്കിയത്. ചലച്ചിത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒന്നിന്റേയും അവസാനമല്ലെന്ന് എന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നാസ്‌കോം മുന്‍പ്രസിഡന്റ് കിരണ്‍ കാര്‍ണിക് ചടങ്ങില്‍ മുഖ്യാതിഥിയായി. അക്കാമദി ചെയര്‍മാന്‍ കമല്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഷോര്‍ട്ട് ഫിക്ഷന്‍, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, അനിമേഷന്‍ എന്നീ 5 വിഭാഗങ്ങളിലായാണ് ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത്.

റോജര്‍ റോസ് വില്ല്യം സംവിധാനം ചെയ്ത ലൈഫ് ആനിമേറ്റഡ്, പ്രാന്‍തിക് ബസു സംവിധാനം ചെയ്ത സാക്കിസോന എന്നീ ചിത്രങ്ങള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചു. 74 ചിത്രങ്ങളാണ് ഇത്തവണത്ത മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.