LiveTV

Live

Kerala

സക്കീര്‍ ഹുസൈന്‍ വീണ്ടും കളമശ്ശേരി ഏരിയ സെക്രട്ടറി

സക്കീര്‍ ഹുസൈന്‍ വീണ്ടും കളമശ്ശേരി ഏരിയ സെക്രട്ടറി
Summary
തീരുമാനം കൊടിയേരി പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍

സിപിഐ(എം) എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ സക്കീർ ഹുസൈനെ വീണ്ടും കളമശ്ശേരി ഏരിയ സെക്രട്ടറിയാക്കാൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റും ജില്ലാക്കമ്മിറ്റിയുമാണ് തീരുമാനമെടുത്തത്. കളമശ്ശേരിയിൽ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഉൾപെട്ടതിനെ തുടർന്നായിരുന്നു ഏരിയ സെക്രട്ടറി സ്ഥാനം പോയത്. പാർട്ടി നിശ്ചയിച്ച അന്വഷണ കമ്മീഷൻ സക്കീർ ഹുസൈനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതേ തുടർന്നാണ് പുനർ നിയമനം നടത്തിയത്.