LiveTV

Live

Kerala

കപ്പലപകടം: എംഎംഡി റിപ്പോര്‍ട്ടിനെതിരെ നിയമവിദഗ്ധര്‍

കപ്പലപകടം: എംഎംഡി റിപ്പോര്‍ട്ടിനെതിരെ നിയമവിദഗ്ധര്‍
Summary
അപകടം നടന്ന ദൂരം കൃത്യമായി രേഖപ്പെടുത്താത്തത് കോടതിയില്‍ തിരിച്ചടിയാകും

കൊച്ചി പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച സംഭവത്തെക്കുറിച്ച് മെര്‍ക്കന്‍റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്‍റ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ വിമര്‍ശവുമായി നിയമവിദഗ്ധര്‍ രംഗത്ത്. അപകടം നടന്നത് ഏകദേശം 14.18 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം നിരുത്തരവാദപരമാണെന്നാണ് വിമര്‍ശം.

കൊച്ചി പുറംകടലില്‍ മത്സ്യബന്ധന ബോട്ടിലിടിച്ചത് പാനമ കപ്പലായ ആംബർ എല്‍ തന്നയെന്ന് മെര്‍ക്കന്‍റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്ഥിരീകരിച്ചിരിന്നു. എന്നാല്‍ അപകടം നടന്നത് എത്ര നോട്ടിക്കല്‍മൈല്‍ പരിധിയിലാണെന്ന് എംഎംഡിക്ക് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെതിരെയാണ് വിമര്‍ശം ഉയരുന്നത്. എന്‍ട്രിക ലെക്സി കേസിന് സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ ഇത് കാരണമാകും.

നാവിക സേനയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ എംഎംഡി കടുത്ത അലംഭാവം വരുത്തുന്നതില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.