LiveTV

Live

Kerala

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍; തീരദേശത്ത് ഇനി വറുതിയുടെ നാളുകള്‍

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍; തീരദേശത്ത് ഇനി വറുതിയുടെ നാളുകള്‍
Summary
45 ദിവസത്തെ നിരോധനമാണ് നിലവില്‍ വരുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാം..

തീരദേശത്ത് ഇനി വറുതിയുടെ നാളുകളാണ്. സംസ്ഥാനത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ട്രോളിംങ്ങ് നിരോധനം നിലവിൽ വരും .യന്ത്രവൽക്രത ബോട്ടുകൾ ഇനിയുള്ള നാൽപ്പത്തി അഞ്ച് ദിവസങ്ങളിൽ മത്സയബന്ധനം നടത്തില്ല. ട്രോളിങ്ങ് നടപ്പാക്കുന്നതിന് ആയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായി കഴിഞ്ഞു. ഇന്ന് അര്‍ദ്ധരാത്രിയോടെ നിരോധനം നിലവില്‍ വരും.

പരമ്പരാഗത മത്സ്യബന്ധനത്തിന് മാത്രമാണ് ഈ കാലയളവിൽ അനുമതി നൽകിയിട്ടുള്ളത്. ഭൂരിഭാഗം തൊഴിലാളികളും യന്ത്രവത്കൃത ബോട്ടുകളെ ആശ്രയിക്കുന്നതിനാല്‍ ട്രോളിങ്ങ് നിരോധനം മത്സ്യതൊഴിലാളികളെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയാലാക്കും.

എന്നാല്‍ ട്രോളിങ്ങ് നിരോധന കാലയളവിൽ തൊഴിലാളികൾക്കായി അനുവധിച്ചിട്ടുള്ള ആനുകൂല്യങ്ങൾ കൃത്യ സമയത്ത് നൽകുമെന്നാണ് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുള്ളത്. തീരദേശ പോലീസിന് പുറമേ മറൈൻ എൻഫോസ് മെന്റും കടലിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട് .അന്യ സംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ട് പോകാനും നിർദേശം നൽകിയിട്ടുണ്ട്.