LiveTV

Live

Kerala

ജിസിഡിഎ ചെയര്‍മാന്‍ ക്വാര്‍ട്ടേഴ്സ് നവീകരണം; ഫര്‍ണിച്ചര്‍ വാങ്ങാന്‍ ചിലവിട്ടത് ലക്ഷങ്ങള്‍

ജിസിഡിഎ ചെയര്‍മാന്‍ ക്വാര്‍ട്ടേഴ്സ് നവീകരണം; ഫര്‍ണിച്ചര്‍ വാങ്ങാന്‍ ചിലവിട്ടത് ലക്ഷങ്ങള്‍
Summary
അതോറിറ്റി ഫണ്ടില്‍നിന്ന് ഫര്‍ണീച്ചര്‍ വാങ്ങാന്‍ അനുമതിയില്ലെന്നിരിക്കെയാണ് 6 ലക്ഷത്തിലേറെ രൂപ വീണ്ടും..

ജിസിഡിഎ ചെയര്‍മാന്റെ ഗസ്റ്റ് ഹൌസിലേക്ക് ഫര്‍ണിച്ചര്‍വാങ്ങുന്നതിന് വ്യവസ്ഥകള്‍ ലംഘിച്ച് ചിലവിട്ടത് ലക്ഷങ്ങള്‍. അതോറിറ്റി ഫണ്ടില്‍നിന്ന് ഫര്‍ണീച്ചര്‍ വാങ്ങാന്‍ അനുമതിയില്ലെന്നിരിക്കെയാണ് 6 ലക്ഷത്തിലേറെ രൂപ വീണ്ടും ചിലവഴിച്ചത്. നേരത്തെ മുന്‍ ചെയര്‍മാന്‍ ഗസ്റ്റ് ഹൌസ് ഒഴിഞ്ഞുകൊടുക്കുന്നതിനിടെ ലക്ഷങ്ങള്‍ ചിലവിട്ട് വാങ്ങിയ വീട്ടിലെ സാധനങ്ങളെല്ലാം കളവ് പോയിരുന്നു.