LiveTV

Live

Kerala

സാമ്പത്തിക വര്‍ഷാവസാനം സംസ്ഥാന പദ്ധതിച്ചെലവ് 75 ശതമാനം

സാമ്പത്തിക വര്‍ഷാവസാനം സംസ്ഥാന പദ്ധതിച്ചെലവ് 75 ശതമാനം
Summary
മാര്‍ച്ച് 30, 31 ദിവസങ്ങളിലായി ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തി അറുനൂറ്റി അന്പത്താറ് ബില്ലുകളാണ് ട്രഷറിയിലെത്തിയത്.

സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്തെ പദ്ധതിച്ചെലവ് 75 ശതമാനം. തദ്ദേശസ്ഥാപനങ്ങളില്‍ 84 ശതമാനം വിനിയോഗിച്ചതായും ധനവകുപ്പിന്റെ കണക്കുകള്‍. 7008 കോടി രൂപയുടെ ബില്ലുകളാണ് സാമ്പത്തിക വര്‍ഷത്തെ അവസാന രണ്ട് ദിവസങ്ങളില്‍ ട്രഷറി പാസ്സാക്കിയത്.

മാര്‍ച്ച് 30, 31 ദിവസങ്ങളിലായി ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തി അറുനൂറ്റി അന്പത്താറ് ബില്ലുകളാണ് ട്രഷറിയിലെത്തിയത്. 31 ന് രാത്രി പന്ത്രണ്ട് വരെ മാറിയത് 7008 കോടി രൂപ. കേന്ദ്ര പദ്ധതി അടങ്കലടക്കം സംസ്ഥാന പദ്ധതി വകയിരുത്തല്‍ 25,034 കോടി രൂപയാണ്. മാര്‍ച്ച് 29 വരെ 16567 കോടി രൂപ ചെലവഴിച്ചു. അടുത്ത രണ്ട് ദിവസങ്ങളിലായി 2426 കോടിയും. ആകെ 18993 കോടി.

പദ്ധതി അടങ്കലിന്റെ 75 ശതമാനമാണിത്. തദ്ദേശ സ്ഥാപനങ്ങളുടെ അടങ്കലായ 5500 കോടിയില്‍ 4630 കോടിയും ചെലവഴിച്ചതായി ധനവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ട്രഷറികളില്‍ കോര്‍ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ സാന്പത്തികവര്‍ഷമാണിത്. ഓണ്‍ലൈന്‍ ഇടപാട് മൂലം ട്രഷറികളില്‍ അനാവശ്യമായ തിക്കും തിരക്കുമുണ്ടായില്ല.
എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ട്രഷറി ഇടപാട് ഓണ്‍ലൈന്‍ ആയിട്ടില്ല. വരും മാസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള നടപടികളാണ് ധനവകുപ്പ് കൈക്കൊള്ളുന്നത്.