ട്രാന്‍സ്ജെന്ററുകള്‍ക്കായി കുടുംബശ്രീ യൂനിറ്റ് തുടങ്ങി

സംസ്ഥാനത്തെ മൂന്നാമത്തെ യൂനിറ്റാണിത്. എട്ട് പേര് അംഗങ്ങളായ യൂനിറ്റിന് ഉദയം എന്നാണ് പേരിട്ടിരിക്കുന്നത്
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കുന്നുകുഴി വാര്‍ഡില്‍ ട്രാന്‍സ്ജെന്ററുകള്‍ക്കായി കുടുംബശ്രീ യൂനിറ്റ് തുടങ്ങി. സംസ്ഥാനത്തെ മൂന്നാമത്തെ യൂനിറ്റാണിത്. എട്ട് പേര് അംഗങ്ങളായ യൂനിറ്റിന് ഉദയം എന്നാണ് പേരിട്ടിരിക്കുന്നത്.
ഒരു യൂനിറ്റ് തുടങ്ങാന്‍ ചുരുങ്ങിയത് പത്ത് പേരെങ്കിലും വേണം. എട്ട് പേര് മാത്രമായതിനാല്‍ സ്പെഷ്യല്‍ കുടുംബശ്രീ യൂനിറ്റാണ് തുടങ്ങിയത്. സ്ഥിരം തൊഴിലും അഭിരുചിക്കനുസരിച്ച തൊഴിലും കണ്ടെത്താനുള്ള സഹായം തന്നെയാണ് പ്രധാനമായും കുടുംബശ്രീ യൂനിറ്റിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് വാര്‍ഡ് കൌണ്‍സിലറും കുടുംബശ്രീ മിഷനും ഇവര്‍ക്കൊപ്പമുണ്ട്. ഉദയം എന്ന് പേരിട്ട യൂനിറ്റിന്റെ പ്രസിഡന്റ് ശ്യാം, സെക്രട്ടറി സൂര്യ എന്നിവരെ തെരഞ്ഞെടുത്തു.