LiveTV

Live

Kerala

ബിസ്‍മിക്ക് കുഴല്‍ക്കിണറായി- മീഡിയവണ്‍ ഇംപാക്ട്

Summary
പരുക്കന്‍ തറയിലൂടെ നിരങ്ങിനീങ്ങുന്ന ബിസ്മിയുടെ വാര്‍ത്തകണ്ട മറ്റൊരാള്‍ നേരത്തെ വീല്‍ചെയര്‍ വാങ്ങിനല്‍കിയിരുന്നു

കിണറോ പൈപ്പ്‍ലൈനോ ഇല്ലാത്തതിനാല്‍ കുടിവെളളത്തിനായി ബുദ്ധിമുട്ടിയിരുന്ന ഇരുകാലുകളുമില്ലാത്ത ബിസ്‍മിക്ക് കുഴല്‍ക്കിണറായി. ബിസ്മിയുടെ ബുദ്ധിമുട്ട് സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്തയെത്തുടര്‍ന്നാണ് പേര് വെളിപ്പെടുത്താത്ത സുമനസ്സ് സഹായവുമായെത്തിയത്. കനിവുളള ആരുടേയും കരളലയിക്കുന്ന കാഴ്ചയായിരുന്നു ഇത്. വാര്‍ത്ത കണ്ടയുടന്‍ സഹായവാഗ്ദാനങ്ങളുമായി നിരവധി പേരെത്തി. എന്നാല്‍ കുഴല്‍ക്കിണറിന്റെ നിര്‍മാണം പൂര്‍ണമായും ഒരാള്‍ ഏറ്റെടുത്തു. കത്തിയെരിയുന്ന വേനലില്‍ വെളളത്തിന്റെ ലഭ്യതയില്‍ കുറവുണ്ടെങ്കിലും നാളുകളായി അനുഭവിക്കുന്ന വേദനക്ക് പരിഹാരമായതിന്റെ സന്തോഷത്തിലാണ് ബിസ്‍മി.

പരുക്കന്‍ തറയിലൂടെ നിരങ്ങിനീങ്ങുന്ന ബിസ്മിയുടെ വാര്‍ത്തകണ്ട മറ്റൊരാള്‍ നേരത്തെ വീല്‍ചെയര്‍ വാങ്ങിനല്‍കിയിരുന്നു. അസൌകര്യങ്ങള്‍ക്ക് നടുവില്‍ക്കഴിയുന്ന ബിസ്‍മിയുടെ വീട് നവീകരിക്കുന്നതിനുളള തയ്യാറെടുപ്പിലാണ് സുമനസുകള്‍.