LiveTV

Live

Kerala

വില കുതിച്ചുയരുന്നു; കുടുംബ ബജറ്റുകള്‍ താളം തെറ്റുന്നു

Summary
ആശങ്കയില്‍ വീട്ടമ്മമാര്‍

സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുകയറുന്നു. നോട്ട് അസാധുവാക്കലോടെ തന്നെ താളം തെറ്റിയ കുടുംബ ബജറ്റുകളില്‍ ഇരട്ട ആഘാതമാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. വീട്ടമ്മമാരാണ് ഇതിന്റെ ദുരിതം കൂടുതലും അനുഭവിക്കുന്നത്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്ക് വിലക്കയറ്റം വലിയ തിരിച്ചടിയായി. നിസഹായവസ്ഥയിലാണ് ഓരോ വീട്ടമ്മമാരും. നോട്ട് നിരോധം ഉണ്ടാക്കിയ പൊല്ലാപ്പും വിലക്കയറ്റവും കൂടിയായപ്പോള്‍ ഇടത്തരക്കാരുടെ ജീവിതം ശരിക്കും താളം തെറ്റി. ആവശ്യത്തിനുള്ളവ വാങ്ങുന്നതിന് പകരം കിട്ടുന്ന കാശിന് സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നു. പാലിന്റെ വില ലിറ്ററിന് നാല് രൂപയോളം കൂടിയപ്പോള്‍ രണ്ട് നേരത്തെ ചായ കുടിയും പ്രശ്നമായി. ഒരു നേരം സാമ്പാര്‍ കൂട്ടി ഉണ്ണണമെങ്കില്‍ കീശ കാലിയാകുന്ന അവസ്ഥ. എല്‍ഡിഎഫ് സര്‍‌ക്കാര്‍ അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്നായിരുന്നു വാഗ്ദാനം.

വിലവര്‍ധന പിടിച്ച് നിര്‍ത്താന്‍ ഹോര്‍ട്ടി കോര്‍പ്പുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കും
പച്ചക്കറി വിലവര്‍ധന പിടിച്ച് നിര്‍ത്താന്‍ ഹോര്‍ട്ടി കോര്‍പ്പുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ആന്ധ്രയില്‍ നിന്നുള്ള ലഭ്യത കുറഞ്ഞതോടെയാണ് റേഷന്‍ കടകളില്‍ അരി ലഭിക്കാതെവരുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.