LiveTV

Live

Kerala

പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയില്‍ രക്തക്കറ

പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയില്‍ രക്തക്കറ
Summary
രക്തക്കറ ജിഷ്ണുവിന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ വിശദപരിശോധനക്ക് അയച്ചു

പാമ്പാടി നെഹ്റു കോളേജിലെ മുറികളില്‍ നിന്ന് രക്തക്കറ കണ്ടെത്തി. ഇടിമുറിയെന്ന് വിളിക്കുന്ന പി ആര്‍ ഒയുടെ മുറിയില്‍ നിന്നും ഹോസ്റ്റലിലെ ജിഷ്ണുവിന്റെ ശുചി മുറിയില്‍ നിന്നുമാണ് രക്തക്കറ കണ്ടെത്തിയത്. രക്തക്കറ ജിഷ്ണുവിന്റേതാണ് എന്ന് സ്ഥിരീകരിക്കാന്‍ വിശദപരിശോധനക്ക് അയച്ചു.

പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയില്‍ രക്തക്കറ

ജിഷ്ണു പ്രണോയുടെ മരണത്തിന് ശേഷമുണ്ടായ സമരങ്ങളെത്തുടര്‍ന്ന് പാമ്പാടി നെഹ്റു കോളേജ് നാല്‍പത് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കോളേജ് തുറക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും അന്വേഷണ സംഘം പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ ഇടിമുറി എന്ന് അറിയപ്പെട്ടിരുന്ന പിആര്‍ഒ സഞ്ജിത്തിന്റെ മുറിയിലും ഹോസ്റ്റലില്‍ ജിഷ്ണു ഉപയോഗിച്ചിരുന്ന ശുചിമുറിയിലുമാണ് രക്തക്കറ കണ്ടെത്തിയത്. എന്നാല്‍ ഇത് ജിഷ്ണുവിന്റേതാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായി രക്തക്കറയുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചു. ഈ പരിശോധനാ ഫലം കിട്ടിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥീരീകരണമുണ്ടാവൂ. ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് വീട്ടുകാരും സഹപാഠികളും ആരോപണം ഉന്നയിക്കുന്നുണ്ട്, ഈ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് നിലവിലെ കണ്ടെത്തലുകള്‍.