LiveTV

Live

Kerala

ഹയര്‍ സക്കണ്ടറി ഡയറക്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

ഹയര്‍ സക്കണ്ടറി ഡയറക്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ
Summary
പദവിയില്‍ തുടരാന്‍ പരാതിക്കാരന് അനുമതി നല്‍കുകയും ചെയ്തു

ഹയര്‍ സക്കണ്ടറി ഡയറക്ടര്‍ കെ പി നൗഫലിനെ മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസേട്രറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. ഹയര്‍ സക്കണ്ടറി ഡയരക്ടറായുള്ള കെ പി നൗഫലിന്റെ നിയമനം ചട്ടങ്ങള്‍ പാലിക്കാതെയാണ് എന്നാരോപിച്ചാണ് നിയമനം റദ്ദാക്കി ഇന്ന് രാവിലെ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഉത്തരവിലുണ്ടായിരുന്നു. ഉത്തരവ് അവ്യക്തമാണെന്ന വാദം ശരി വെച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്തത്. പദവിയില്‍ തുടരാന്‍ പരാതിക്കാരന് അനുമതി നല്‍കുകയും ചെയ്തു.