LiveTV

Live

Kerala

രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി
Summary
മന്ത്രിസഭയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കാമെന്നും തോമസ് ചാണ്ടിയെ മാറ്റിനിര്‍ത്താമെന്നും എന്‍സിപി നേതൃത്വം അറിയിച്ചു. മന്ത്രിസഭയില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും പുനപ്രവേശം..

രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി. മന്ത്രിസഭയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കാമെന്നും തോമസ് ചാണ്ടിയെ മാറ്റിനിര്‍ത്താമെന്നും എന്‍സിപി നേതൃത്വം അറിയിച്ചു. മന്ത്രിസഭയില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും പുനപ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. വിധിപ്പകര്‍പ്പ് കയ്യില്‍ കിട്ടിയ ശേഷം മാത്രമേ രാജി സംബന്ധിച്ച തീരുമാനമുണ്ടാകൂ എന്നായിരുന്നു തോമസ് ചാണ്ടി പറഞ്ഞിരുന്നത്. രാജി സന്നദ്ധത അറിയിച്ചതോടെ ഉടന്‍ തന്നെ രാജി പ്രഖ്യാപനമുണ്ടാകും.