LiveTV

Live

Kerala

മുഖ്യമന്ത്രിക്ക് മോഹന്‍ലാല്‍ എന്ന മനുഷ്യന്റെ തുറന്നകത്ത്

മുഖ്യമന്ത്രിക്ക് മോഹന്‍ലാല്‍ എന്ന മനുഷ്യന്റെ തുറന്നകത്ത്
Summary
കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാല്‍ എന്ന മലയാളിയുടെ നിവേദനം തുടങ്ങുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ മോഹന്‍ലാലിന്റെ തുറന്നകത്ത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാല്‍ എന്ന മലയാളിയുടെ നിവേദനം തുടങ്ങുന്നത്. കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനമാണിതെന്നാണ് താരം കത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ ബ്ലോഗിലൂടെയാണ് താരം മനസ് തുറക്കുന്നത്.

കേരളത്തിന്റെ നാടും നഗരവും ഒരേപോലെ നേരിടുന്ന പ്രശ്നമാണ് കുമിഞ്ഞുകൂടുന്ന മാലിന്യം. മഴക്കാലം തുടങ്ങിയതോടെ പകര്‍ച്ചവ്യാധികളുടെ സീസണ്‍ കൂടിയാണ് തുടങ്ങാന്‍ പോകുന്നതെന്ന് മോഹന്‍ലാല്‍ ഓര്‍മിപ്പിക്കുന്നു. വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങളിലൂടെ പൊലിയുന്ന ജീവനുകളും മണിക്കൂറുകളും കിലോമീറ്ററുകളും നീളുന്ന ഗതാഗത കുരുക്കും സ്ത്രീകളും വൃദ്ധരും നേരിടുന്ന ക്രൂരതയും പരിസ്ഥിതി സംരക്ഷണവുമൊക്കെയാണ് മോഹന്‍ലാല്‍ തന്റെ കത്തില്‍ വിഷയമാക്കിയിരിക്കുന്നത്.

കത്ത് വായിക്കാന്‍:

My Latest Blog: "An open letter to Kerala Chief Minister" http://www.thecompleteactor.com/articles2/2016/06/an-open-letter-to-kerala-chief-minister-2/

Posted by Mohanlal on Tuesday, June 21, 2016