LiveTV

Live

Kerala

വണ്‍വേ തെറ്റിച്ചോടിയ സ്വകാര്യ ബസ് ബൈക്കിന് മുകളില്‍; തലനാരിഴക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

വണ്‍വേ തെറ്റിച്ചോടിയ സ്വകാര്യ ബസ് ബൈക്കിന് മുകളില്‍; തലനാരിഴക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍
Summary
കൊല്ലത്ത് വണ്‍വേ തെറ്റിച്ചോടിയ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിന് മുകളിലൂടെ കയറി ഇറങ്ങി. ബൈക്ക് യാത്രികന്‍..

കൊല്ലത്ത് വണ്‍വേ തെറ്റിച്ചോടിയ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിന് മുകളിലൂടെ കയറി ഇറങ്ങി. ബൈക്ക് യാത്രികന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുമ്പിലുള്ള കെഎസ്ആര്‍ടിസിയെ മറികടക്കാന്‍ സ്വകാര്യബസ് ശ്രമിച്ചതാണ് അപകടത്തിന് വഴിവെച്ചത്.

മുമ്പേ പോകുന്ന കെഎസ്ആര്‍ടിസിയെ എങ്ങനെയെങ്കിലും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് സ്വകാര്യ ബസ്. നിയമംകൈയ്യിലെടുത്ത് അതിനായി വണ്‍വേ തെറ്റിച്ചോടി. സ്വകാര്യ ബസിന്‍റെ സ്വന്തമായി നിയമങ്ങളുണ്ടെന്നറിയാതെ ഈ സമയത്ത് ഒരു ഇരുചക്ര വാഹനക്കാരനും അതു വഴി വന്നു. ശേഷം കാഴ്ച്ച ഇതാണ്.

ആയുസിന്‍റെ ബലം കൊണ്ട് ഇരു ചക്രവാഹനത്തിലെ യാത്രികന്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പക്ഷേ എന്‍ഫീല്‍ഡ് ബൈക്ക് ബസിന്‍റെ അടിയിലായി പോയി. ഒടുവില്‍ പൊലീസും നാട്ടുകാരം 1 മണിക്കൂര്‍ ശ്രമിച്ചാണ് ബുള്ളറ്റ് പുറത്തെടുത്തത്.