LiveTV

Live

Kerala

ലാവലിന്‍ കേസ്: പിണറായിയുടെ വാദം ഇന്നും തുടരും

ലാവലിന്‍ കേസ്: പിണറായിയുടെ വാദം ഇന്നും തുടരും
Summary
പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരായത്.

എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ നല്‍കിയ റിവിഷന്‍ ഹരജിയില്‍ പിണറായി വിജയന്‍റെ വാദം ഇന്നും തുടരും. പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരായത്. കേസില്‍ സിബിഐ വാദം പൂർത്തിയായി.

2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയതിന് എതിരെയാണ് റിവിഷന് ഹരജി. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് കേസ്.