LiveTV

Live

Kerala

എസ്എഫ്ഐയെ തകര്‍ക്കാന്‍ ആര്‍എസ്എസും ജമാഅത്തെ ഇസ്‍ലാമിയും ശ്രമിക്കുന്നുവെന്ന് കോടിയേരി

എസ്എഫ്ഐയെ തകര്‍ക്കാന്‍ ആര്‍എസ്എസും ജമാഅത്തെ ഇസ്‍ലാമിയും ശ്രമിക്കുന്നുവെന്ന് കോടിയേരി
Summary
ഇത് അനുവദിച്ചാല്‍ ജനാധിപത്യത്തിന് ഭീഷണിയാകുമെന്നും കോടിയേരി

കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്ഐയെ തകര്‍ക്കാന്‍ മതപരമായ ധ്രുവീകരണത്തിന് ആര്‍എസ്എസും ജമാഅത്തെ ഇസ്‍ലാമിയും ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് അനുവദിച്ചാല്‍ ജനാധിപത്യത്തിന് ഭീഷണിയാകും. എസ്എഫ്ഐയെ ഇല്ലാതാക്കാന്‍ മുസ്‍ലിം വര്‍ഗ്ഗീയ സംഘടനകളും ഹിന്ദുവര്‍ഗ്ഗീയ സംഘടനകളും ഒന്നിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.