LiveTV

Live

Kerala

ഒറ്റപ്പാലം നെഹ്റു കോളജ് വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയില്‍ നിന്നും മാനേജ്മെന്റ് പിന്‍മാറി

Summary
വിദ്യാര്‍ത്ഥി പീഡനത്തില്‍ പ്രതിഷേധിച്ചാണ് ലക്കിടി കോളജിലെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.

ഒറ്റപ്പാലം ലക്കിടി നെഹ്റു കോളജ് വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയില്‍ നിന്നും മാനേജ്മെന്‍റ് പിന്‍മാറി. മാനേജ്മെന്‍റ് പ്രതിനിധികള്‍ ചര്‍ച്ചക്ക് എത്താത്തതിനെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ ഒറ്റപ്പാലം റെസ്റ്റ് ഹൌസില്‍ കുത്തിയിരിപ്പ് സമരം നടത്തി.

ജില്ലാ കളക്ടര്‍ ചര്‍ച്ചക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം ടൌണില്‍ വിദ്യാര്‍ത്ഥികള്‍ റോഡ‍് ഉപരോധിച്ചു. വിദ്യാര്‍ത്ഥി പീഡനത്തില്‍ പ്രതിഷേധിച്ചാണ് ലക്കിടി കോളജിലെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.