LiveTV

Live

Kerala

നെട്ടയം രാമഭദ്രന്‍ വധക്കേസ്: സിപിഎം ഏരിയ സെക്രട്ടറി കീഴടങ്ങി

നെട്ടയം രാമഭദ്രന്‍ വധക്കേസ്: സിപിഎം ഏരിയ സെക്രട്ടറി കീഴടങ്ങി
Summary
തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.

നെട്ടയം രാമഭദ്രന്‍ വധക്കേസ് പ്രതി സിപിഎം കൊല്ലം അഞ്ചല്‍ ഏരിയ സെക്രട്ടറി പിഎസ് സുമന്‍ കീഴടങ്ങി. തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.

മൂന്ന് മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന സുമന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു‍. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹനടക്കം 21 പേരാണ് കേസിലെ പ്രതികള്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയായിരുന്നു സുമന്റെ കീഴടങ്ങല്‍.

2010 ഏപ്രില്‍ 10ന് രാത്രി 9 നായിരുന്നു ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം ശ്രീരാമചന്ദ്രവിലാസത്തില്‍ രാമഭദ്രന്‍ കൊല്ലപ്പെട്ടത്.