LiveTV

Live

Kerala

കാസര്‍കോട് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

Summary
കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം. സ്വര്‍ണവും പണവും നഷ്ട്ടപ്പട്ടതായി സംശയമുണ്ട്. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു സുബൈദ.സ്ഥിരമായി തൊട്ടടുത്ത വീട്ടില്‍ പോകാറുള്ള സുബൈദയെ..

കാസര്‍കോട് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി.കവര്‍ച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കാസര്‍കോട് പെരിയ ആയംമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയാണ് കൊല്ലപ്പെട്ടത്.

കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം. സ്വര്‍ണവും പണവും നഷ്ട്ടപ്പട്ടതായി സംശയമുണ്ട്. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു സുബൈദ.സ്ഥിരമായി തൊട്ടടുത്ത വീട്ടില്‍ പോകാറുള്ള സുബൈദയെ ഉച്ചയായിട്ടും പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍ വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പേഴാണ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.

ഒരു മാസം മുൻപാണ് ചീമേനി പുലയന്നൂരിൽ വീട്ടമ്മയെ കൊലപെടുത്തി കവർച്ച നടന്നത് .ഈ കേസ്സിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല .കഴിഞ്ഞ ദിവസം വേലാശ്വരത്ത് വീട്ടമ്മയുടെ കഴുത്തിൽ കേബിൾ കുരുക്കി കവർച്ച നടന്നിരിന്നു .ഇതിനിടയിലാണ് ആയംപാറയിൽ വീണ്ടും കൊലപാതകം നടന്നത്.