Top

മുക്കത്ത് പോത്ത് വിരണ്ടോടി; 7 പേര്‍ക്ക് പരിക്ക്

MediaOne Logo

Jaisy

Jaisy

Jaisy

  • Updated:

    2017-12-26 22:29:16.0

Published:

26 Dec 2017 10:29 PM GMT

മുക്കത്ത് പോത്ത് വിരണ്ടോടി; 7 പേര്‍ക്ക് പരിക്ക്
X

മുക്കത്ത് പോത്ത് വിരണ്ടോടി; 7 പേര്‍ക്ക് പരിക്ക്

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് പോത്ത് വിരണ്ടോടിയത്

കോഴിക്കോട് മുക്കത്ത് വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തില്‍ കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. സംഭവം ചിത്രീകരിക്കുകയായിരുന്ന പ്രാദേശിക ചാനലിന്റെ ക്യാമറാമാനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് പോത്ത് വിരണ്ടോടിയത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ഏറെ നേരം ശ്രമിച്ചിട്ടും പോത്തിനെ പിടികൂടാനായില്ല. തുടര്‍ന്ന് മൂന്ന് മണിയോടെ പൊലീസ് പോത്തിനെ വെടിവെച്ച് കൊന്നു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

TAGS :

Next Story