LiveTV

Live

Kerala

ജനവിരുദ്ധ സര്‍ക്കാരിനെ നീക്കാനുള്ള ജനങ്ങളുടെ ഉത്സാഹം പ്രകടമെന്ന് എം എ ബേബി

ജനവിരുദ്ധ സര്‍ക്കാരിനെ നീക്കാനുള്ള ജനങ്ങളുടെ ഉത്സാഹം പ്രകടമെന്ന് എം എ ബേബി
Summary
അഴിമതിയില്‍ മുങ്ങിക്കുളിച്ച ജനവിരുദ്ധ സര്‍ക്കാരിനെ എത്ര വേഗം മാറ്റാമോ അത്രയും വേഗം ആ കടമ നിര്‍വഹിക്കണം എന്ന കേരളത്തിലെ ജനങ്ങളുടെ ഉത്സാഹമാണ് പ്രകടമാകുന്നതെന്ന് സിപിഎം നേതാവ് എം എ ബേബി.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ജനവിരുദ്ധ സര്‍ക്കാരിനെ എത്ര വേഗം മാറ്റാമോ അത്രയും വേഗം ആ കടമ നിര്‍വഹിക്കണം എന്ന കേരളത്തിലെ ജനങ്ങളുടെ ഉത്സാഹമാണ് പ്രകടമാകുന്നതെന്ന് സിപിഎം നേതാവ് എം എ ബേബി. എല്‍ഡിഎഫിന് അനുകൂലമായ വേലിയേറ്റം ജനങ്ങളുടെ മനസ്സിലുണ്ട്.
മതസൌഹാര്‍ദ്ദത്തിനും അഴിമതി രഹിതമായ നവകേരള സൃഷ്ടിക്കായുമാണ് ജനങ്ങള്‍ വോട്ടുചെയ്യുന്നത്. ബിജെപി അക്കൌണ്ട് തുറക്കില്ലെന്നും ബിജെപിയെ നിയമസഭയിലെത്തിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തയ്യാറാവില്ലെന്നും ബേബി പറഞ്ഞു.