LiveTV

Live

Kerala

സ്ത്രീകളോടുള്ള അവഗണനാമനോഭാവം മലയാള സിനിമയില്‍ സജീവം: സി.രാധാകൃഷ്ണന്‍

സ്ത്രീകളോടുള്ള അവഗണനാമനോഭാവം മലയാള സിനിമയില്‍ സജീവം: സി.രാധാകൃഷ്ണന്‍
Summary
മാധ്യമം ലിറ്റററി ഫെസ്റ്റിന്‍റെ ഭാഗമായി 'സാഹിത്യം സിനിമ' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളോടുള്ള അവഗണനാമനോഭാവം മലയാള സിനിമയില്‍ സജീവമാണെന്ന് എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍. അതിതീവ്രത ഏതു വിഷയത്തിലായാലും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ലിറ്റററി ഫെസ്റ്റിന്‍റെ ഭാഗമായി 'സാഹിത്യം സിനിമ' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ മലയാള സാഹിത്യത്തെ പീഡിപ്പിക്കുകയാണ്. മറ്റെവിടെയുമെന്നതു പോലെ സിനിമയിലും സ്ത്രീകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന് സി രാധകൃഷ്ണന്‍ പറഞ്ഞു. സിനിമയും സാഹിത്യവും ഏറെ വളര്‍ന്നിട്ടുണ്ടെങ്കിലും സമൂഹത്തിന് യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നായിരുന്നു ചലച്ചിത്ര താരം ജോയ് മാത്യുവിന്‍റെ പക്ഷം. സാഹിത്യകാരില്‍ പലരും കള്ളനാണയങ്ങളാണ്. സുരക്ഷിതമായി എഴുതാനാണ് ഇവര്‍ക്ക് താല്‍പ്പര്യമെന്നും ജോയ് മാത്യു പറഞ്ഞു. സി വി ബാലകൃഷ്ണന്‍, കെ പി രാമനുണ്ണി, ജി പി രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.