LiveTV

Live

Kerala Floods

വന്‍കിടക്കാര്‍ക്കുള്ള സര്‍ചാര്‍ജ് ഒഴിവാക്കുന്നു; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതിബില്‍ കൂടും

വന്‍കിട വ്യവസായഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി നല്‍കുകയും ഈ തുക ക്രോസ് സബ്സിഡിയായി ഉപയോഗിച്ച് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കുകയാണ് കെ.എസ്.ഇ.ബി ചെയ്യുന്നത്.

വന്‍കിടക്കാര്‍ക്കുള്ള സര്‍ചാര്‍ജ് ഒഴിവാക്കുന്നു; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതിബില്‍ കൂടും

സംസ്ഥാനത്തിന്റെ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് വന്‍കിട ഉപഭോക്താക്കള്‍ക്ക് ചുമത്തുന്ന സര്‍ചാര്‍ജ് രണ്ട് വര്‍ഷം കൊണ്ട് ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്ന വൈദ്യുതി നിയമഭേദഗതി ബില്ലിന്റെ കരട് പുറത്തിറങ്ങി. സര്‍ചാര്‍ജ് ഒഴിവാക്കുന്നതോടെ വന്‍കിട ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബിയെ കൈയൊഴിയുമെന്ന് ആശങ്ക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് വര്‍ധനയുണ്ടാകാനും സാധ്യത.

വന്‍കിട വ്യവസായ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി നല്‍കുകയും ഈ തുക ക്രോസ് സബ്സിഡിയായി ഉപയോഗിച്ച് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുകയാണ് കെ.എസ്.ഇ.ബി ചെയ്യുന്നത്. കെ.എസ്.ഇ.ബിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തിന് പുറത്തു നിന്ന് വൈദ്യുതി വ്യവസായിക ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എന്നാല്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടു വരുന്നതിന് സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. അതുകൊണ്ടാണ് വന്‍കിട ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബിയില്‍ നിന്നു തന്നെ വൈദ്യുതി വാങ്ങുന്നത്. പുതിയ വൈദ്യുതി നിയമഭേദഗതി ബില്ലിന്‍റെ 42ാം വകുപ്പ് പ്രകാരം സര്‍ചാര്‍ജ് രണ്ട് വര്‍ഷത്തിനകം ഒഴിവാക്കണം. ഇതോടെ വന്‍കിട ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കുമെന്നാണ് ആശങ്ക

വൈദ്യുത റഗുലേറ്ററി കമ്മിറ്റി അംഗങ്ങളുടെ നിയമിക്കുന്ന സമിതിയുടെ നിയന്ത്രം കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന രീതിയിലാണ് പുതിയ ബില്‍. സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദാക്കാന്‍ റഗുലേറ്ററി കമ്മീഷന്‍റെ അനുമതിയോടെ കഴിയൂ. ഇതും സ്വകാര്യ കമ്പനികളെ സഹായിക്കുമെന്നും ആരോപണമുണ്ട്. വൈദ്യുത കണക്ഷന്‍ 7 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ ഓരോ ദിവസവും 1000 രൂപ പിഴ നല്‍കണം. സബ്സിഡി ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് നല്‍കുക എന്നീ വ്യവസ്ഥകളും ഭേദഗതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഉല്പാദനവും വിതരണവും വിഭജിച്ച് കമ്പനികള്‍ രൂപീകരിക്കാനുള്ള സമയപരിധി സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നത് തൊഴിലാളി സംഘടനകളുടെ സമരവിജയമാണ് കണക്കാക്കുന്നത്.