LiveTV

Live

Kerala Floods

മോശം കാലാവസ്ഥ: രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി

ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കാനില്ലെന്ന് രാഹുല്‍; കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍.

മോശം കാലാവസ്ഥ: രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി

പ്രളയക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി കേന്ദ്രം കേരളത്തിന് കൂടുതല്‍ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപാധികളില്ലാത്ത സഹായം സ്വീകരിക്കണമെന്നാണ് നിലപാട് . ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ല. പ്രളയത്തിന്റെ വ്യാപ്തി നേരിട്ടറിയാനാണ് കേരളത്തിലെത്തിയത്.

ദുരിതബാധിതര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും രാഹുല്‍ കൊച്ചിയില്‍ പറഞ്ഞു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വയനാട് സന്ദര്‍ശനം രാഹുല്‍ ഗാന്ധി റദ്ദാക്കി. ഹെലികോപ്ടര്‍ മാര്‍ഗം രാഹുല്‍ ഇടുക്കിയിലെത്തി ദുരിതബാധിതരെ കാണും.