LiveTV

Live

Kerala Floods

ഇനി എന്ത് ദുരന്തം വന്നാലും നിങ്ങള്‍ അതിജീവിക്കും; ദുരിതാശ്വാസ ക്യാമ്പില്‍ പ്രചോദനമായി വീണ്ടും ടൊവിനോ

മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്ക് വരാമെന്ന് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു

 ഇനി എന്ത് ദുരന്തം വന്നാലും നിങ്ങള്‍ അതിജീവിക്കും; ദുരിതാശ്വാസ ക്യാമ്പില്‍ പ്രചോദനമായി വീണ്ടും ടൊവിനോ

കേരളം പ്രളയത്തില്‍ മുങ്ങിത്തുടങ്ങുമ്പോഴെ സേവനവുമായി മുന്നിലുണ്ടായിരുന്ന താരമാണ് ടൊവിനോ തോമസ്. ആദ്യം മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്ക് വരാമെന്ന് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു. ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നവരോട് ടൊവിനോ സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Posted by Tovino Thomas on Sunday, August 19, 2018

ഏതാണ് ക്യാമ്പെന്നോ സ്ഥലമേതെന്നോ വ്യക്തമല്ല. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ളവരാണ് ശ്രോതാക്കള്‍. ഇത് വളരെ വലിയ അനുഭവമാണെന്നും ഇനി ജീവിതത്തില്‍ എന്ത് ദുരന്തമുണ്ടായാലും അതിനെയെല്ലാം നിങ്ങള്‍ അതിജീവിക്കുമെന്നുള്ള ടൊവിനോയുടെ വാക്കുകള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

നടനായതു കൊണ്ടു തനിക്ക് ഒരു സ്‌പെഷ്യല്‍ ക്രെഡിറ്റും വേണ്ട എന്നും ടൊവിനോ പറയുന്നു. ജീവന്‍ നഷ്ടപ്പെടുത്തി മറ്റുള്ളവരെ രക്ഷിച്ചവര്‍ക്ക് ഇല്ലാത്ത ഒരു ക്രെഡിറ്റും എനിക്കു വേണ്ട എന്ന് ടൊവിനോ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഇങ്ങേർ ഇത്‌ വരേം വീട്ടിൽ പോയില്ലെ ദൈവമെ !! 😲 എന്ത്‌ മനുഷ്യൻ ആണ്‌ ഭായ്‌ ❤️❤️ നിങ്ങ പൊളിയാണ്‌ .. കിടുവാണ്‌ .. അന്യായമാണ്‌ !! സിംഗിൾ പീസ്‌ ആണ്‌ നിങ്ങ Tovino Thomas ❤️😍❤️

Posted by Ansar Cheenikkal on Sunday, August 19, 2018

Also read: സെല്‍ഫിയൊക്കെ പിന്നെയാവാം; ദുരിതാശ്വാസ ക്യാമ്പുകളില്‍ സാധനങ്ങളെത്തിച്ച് ടൊവിനോ 

Also read: എല്ലാരും കണക്കാ..ഞാനും നിങ്ങളും എല്ലാ പാർട്ടികളും..ഒക്കെ കണക്കാ: ടൊവിനോ തോമസ്