LiveTV

Live

Kannur

സ്ഥാനാര്‍ഥിയെ മണവാട്ടിയായി അണിയിച്ചൊരുക്കി അണികള്‍  

തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യത്യസ്തമായ സ്വീകരണം ഒരുക്കി കണ്ണൂരിലെ വോട്ടര്‍മാര്‍

സ്ഥാനാര്‍ഥിയെ മണവാട്ടിയായി അണിയിച്ചൊരുക്കി അണികള്‍  

ഇലക്ഷന്‍ അടുത്തതോടെ പ്രചാരണ രീതികളില്‍ വ്യത്യസ്തത കൊണ്ടുവരാനാണ് സ്ഥാനാര്‍ഥികളുടേയും അണികളുടേയും ശ്രമം. പഴയ രീതിയിലുള്ള പോസ്റ്റര്‍ ഒട്ടിച്ചുള്ള പ്രചാരണം മുതല്‍ സൈബര്‍ പോരാളികളെ വരെ രംഗത്തിറക്കി പുതിയ വഴികള്‍ അവലംബിക്കുകയാ‍‍‍ണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

ഇതിനിടയില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ മണവാട്ടിയായി അണിയിച്ചൊരുക്കി സ്വീകരിച്ചിരിക്കുകയാണ് കണ്ണൂരിലെ അണികള്‍. കണ്ണൂരിന്റെ സിറ്റിംഗ് എം.പി പി.കെ ശ്രീമതിയാണ് സ്വീകരണത്തിലെ ഈ വ്യത്യസ്തത ഏറ്റുവാങ്ങിയത്. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോയില്‍ ദഫ്മുട്ടിന്റേയും ഒപ്പനയുടേയും അകമ്പടിയോടെ കൈകൊട്ടി വരുന്ന പി.കെ ശ്രീമതിയെ കാണാം.

2014 ലോക്സഭാ ഇലക്ഷനില്‍ വലത് പക്ഷത്തിന്റെ സിറ്റിംഗ് എം.പി കെ.സുധാകരനെ ആറായിരത്തില്‍ പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് പി.കെ ശ്രീമതി ലോക്സഭയില്‍ എത്തിയത്. ശ്രീമതി 427622 വോട്ടുകള്‍ നേടിയപ്പോള്‍ സുധാകരന് 421056 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ. മണ്ഡലം നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫ് അവകാശപ്പെടുമ്പോള്‍ തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫിന്‍റെ അവകാശവാദം.