കണ്ണും കണ്ണും കൊള്ളയടിത്താലിന് ഒരു വർഷം; ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ
വളരെയധികം സ്നേഹത്തോടെ ചിത്രം സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദിപറയുകയും ചെയ്തിരിക്കുകയാണ് ദുൽഖർ

ദുല്‍ഖര്‍ നായകനായ തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' റിലീസായിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. മികച്ച വിജയം നേടിയ സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ദുല്‍ഖര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ ചിത്രീകരണത്തിനിടയിലുള്ള ഫോട്ടോകൾ താരം പങ്കുവച്ചു.

വളരെയധികം സ്നേഹത്തോടെ ചിത്രം സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദിപറയുകയും ചെയ്തിരിക്കുകയാണ് താരം.
ഹൈടെക് മോഷണവും ട്വിസ്റ്റും ഇടകലർത്തിയ എന്റർടെയ്നറായിരുന്നു ചിത്രം.

ദുല്‍ഖറിന്റെ 25-ാമത് ചിത്രം കൂടിയായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താൽ. നവാഗതനായ ദേസിങ് പെരിയ സാമിയായിരുന്നു രചനയും സംവിധാനവും നിർവഹിച്ചത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും വയാകോമും ചേർന്നായിരുന്നു നിർമ്മാണം.


Adjust Story Font
16