Top

കഞ്ചിക്കോട് കണ്ടെയ്‍നർ നിയന്ത്രണം വിട്ട് മറിഞ്ഞു

കെ.എസ്.ആർ.ടി.സി ബസിലും ടൂറിസ്റ്റ് ബസിലും ഇടിച്ച ശേഷമാണ് വാഹനം മറിഞ്ഞത്

MediaOne Logo

  • Updated:

    2021-02-20 01:03:33.0

Published:

20 Feb 2021 1:03 AM GMT

കഞ്ചിക്കോട് കണ്ടെയ്‍നർ  നിയന്ത്രണം വിട്ട്  മറിഞ്ഞു
X

പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി എതിർവശത്തെ ട്രാക്കിലാണ് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരുക്കേറ്റു.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം. പാലക്കാട് നിന്നും കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി കഞ്ചിക്കോട് വെച്ച് നിയന്ത്രണം വിട്ട് എതിർവശത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഇതേസമയം എതിർവശത്തെ ട്രാക്കിൽ വാളയാറിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും, ബെംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് സഞ്ചരിച്ചത്. ലോറി നിയന്ത്രണം വിട്ട് മറിയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർമാർക്ക് ഉടൻ തന്നെ വേഗത കുറച്ച് വാഹനങ്ങൾ നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിലൂടെ നിരങ്ങിയ കണ്ടെയ്നർ ബസുകളിൽ ഇടിക്കുകയായിരുന്നു

കെഎസ്ആര്‍ടിസി ബസിന്‍റെ മുൻവശം കണ്ടെയ്നറിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ലോറി ഡ്രൈവർ കോട്ടയം സ്വദേശി മനു തോമസിന് പരുക്കേറ്റു. എന്നാൽ പരുക്ക് ഗുരതരമല്ല. ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

TAGS :

Next Story