വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെന്ന് കാനം രാജേന്ദ്രൻ;'അന്വേഷിച്ച് നടപടി എടുക്കട്ടെ'
കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വിനോദിനി ബാലകൃഷ്ണന്

കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെന്ന് കാനം രാജേന്ദ്രൻ. അന്വേഷിച്ച് നടപടി എടുക്കട്ടെ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
അതേസമയം ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനി വ്യക്തമാക്കി. വിനോദിനിക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും പ്രതികരിച്ചു. ഐ ഫോണ്‍ സ്വപ്ന സുരേഷിനാണ് നൽകിയത്. സ്വപ്ന ആർക്കെങ്കിലും ഫോണ്‍ നൽകിയോയെന്ന് അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.
Next Story
Adjust Story Font
16