കള്ളവോട്ട് ചേര്‍ത്തത് ചെന്നിത്തലയാകും, അതാണ് കൃത്യമായ കണക്ക് പറയുന്നത്: കടകംപള്ളി
ആരോപണങ്ങൾ തരംതാണതാണെന്ന് കടകംപള്ളി സുരേന്ദ്രന്

കള്ളവോട്ടുകൾ പ്രതിപക്ഷ നേതാവ് ചേർത്തതാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അതാകും അദ്ദേഹം കൃത്യമായി കണക്ക് പറയുന്നത്. ആരോപണങ്ങൾ തരംതാണതാണെന്നും കടകംപള്ളി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങളാണ് താൻ ചർച്ചയാക്കുന്നത്. എതിരാളി ആരെന്ന് നോക്കുന്നില്ല. വികസന പ്രശ്നങ്ങളാണ് താൻ ചർച്ച ചെയ്യുന്നത്. എതിർ സ്ഥാനാർത്ഥികളെ ബഹുമാനത്തോടെ കാണുന്നുവെന്നും കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയായ കടകംപള്ളി പറഞ്ഞു.
വോട്ടർ പട്ടികയിൽ വ്യാപക കള്ളവോട്ട് ചേര്‍ത്തെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് ഒരാൾക്ക് 5 തിരിച്ചറിയൽ കാർഡ് വരെയുണ്ട്. കഴക്കൂട്ടത്ത് 4506ഉം കൊല്ലത്ത് 2534ഉം കള്ളവോട്ടും ചേര്‍ത്തെന്ന് ചെന്നിത്തല ആരോപിച്ചു. തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണമെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് നീക്കം. ആസൂത്രിതമായാണ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നത്. സംസ്ഥാന തലത്തിൽ ഗൂഢാലോചന നടന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ക്രമക്കേട്. തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് പരാതി നൽകും. സമഗ്രമായ അന്വേഷണം നടത്തണം. കള്ളവോട്ട് കണ്ടെത്തി നീക്കം ചെയ്യണം. തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Adjust Story Font
16