ധര്‍മ്മടത്ത് മത്സരിക്കാനില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ.സുധാകരന്
താനാരോടും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടില്ല. സി രഘുനാഥിനെ സ്ഥാനാർഥിയാക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടും

ധർമടത്ത് മത്സരിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെ. സുധാകരൻ. താനാരോടും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടില്ല. സി രഘുനാഥിനെ സ്ഥാനാർഥിയാക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും സുധാകരന് പറഞ്ഞു.
ധർമടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണ നൽകാൻ തീരുമാനിച്ചിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്നാണ് ഈ തീരുമാനം പിൻവലിച്ചതെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ തവണ പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരന് ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിണറായിയുടെ എതിര് സ്ഥാനാര്‍ഥി ആരാകും എന്ന കാര്യത്തില്‍ ഇതുവരെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
Adjust Story Font
16