തെരഞ്ഞെടുപ്പിന് മുന്‍പ് എംപി സ്ഥാനം രാജിവെക്കില്ല: കെ മുരളീധരന്
വട്ടിയൂർക്കാവിൽ നിന്ന് വടകരക്ക് വണ്ടി കയറിയ അതേ വേഗതയിൽ നേമത്തേക്ക് തിരിക്കുകയാണ് മുരളീധരന്

തെരഞ്ഞെടുപ്പിന് മുന്‍പ് എംപി സ്ഥാനം രാജി വെക്കില്ലെന്ന് നേമത്തെ സ്ഥാനാര്‍ഥി കെ മുരളീധരന്. നേമം അനാവശ്യ ചർച്ചയാക്കി. വട്ടിയൂർക്കാവിലെ പ്രവർത്തനങ്ങള്‍ കാരണമാണ് നേമം തന്നെ ഏല്പിച്ചതെന്നും മുരളീധരന് പ്രതികരിച്ചു.
വർഗീയതക്ക് എതിരായ തെരഞ്ഞെടുപ്പാകുമിത്. നേമത്ത് സംഘടനാ പ്രവർത്തനത്തിൽ വളർച്ചയുണ്ട്. സ്ഥാനാർഥി നിർണയത്തോടെ പ്രവർത്തകർ ഊർജസ്വലരായെന്നും മുരളീധരന് അവകാശപ്പെട്ടു.
പരാതികളുമായി കോൺഗ്രസിൽ നിറഞ്ഞു നിന്ന കെ മുരളീധരനെയാണ് നേമം പിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഓരോ മണ്ഡലവും പിടിക്കാൻ കോൺഗ്രസ് കോപ്പ് കൂട്ടിയപ്പോൾ വടകര എന്ന ഇടത് കോട്ട പൊളിക്കാൻ കണ്ടെടുത്ത മുരളി ഇപ്പോൾ മറ്റൊരു പ്രതിസന്ധിക്ക് പരിഹാരമായാണ് നേമത്ത് ഇറങ്ങുന്നത്. വട്ടിയൂർക്കാവിൽ നിന്ന് വടകരക്ക് വണ്ടി കയറിയ അതേ വേഗതയിൽ നേമത്തേക്ക് തിരിക്കുകയാണ്. അച്ഛനെ ഭരണ തലപ്പത്ത് എത്തിച്ച അതേ മണ്ഡലത്തിൽ ഇറങ്ങുമ്പോൾ പാർട്ടിയിലെ ശക്തൻ എന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിച്ചാണ് മുരളി നിറയുന്നത്.
ये à¤à¥€ पà¥�ें- ഇത്തവണ പെരുംപോര് നേമത്ത്; ജനവിധി ആര്‍ക്കൊപ്പം
പുതുപ്പള്ളിയും ഹരിപ്പാടും എന്നതിനപ്പുറത്തേക്ക് നേമം എന്ന നാമം ഈ തെരഞ്ഞെടുപ്പിൽ നിറയുമ്പോൾ മുരളിയെന്ന ട്രബിൾ ഷൂട്ടർ ഇനി കോൺഗ്രസിനകത്തും ഒന്നാം നിരയിൽ തിളങ്ങും. ബിജെപിക്ക് എതിരെ നേർക്കു നേരെ രാഷ്ട്രീയ പോരാട്ടത്തിന് താനുണ്ടെന്ന സന്ദേശം കോണ്‍ഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കും. അതിനൊപ്പം പാർട്ടിയിലെ മൂവർ സംഘത്തിനപ്പുറത്തേക്ക് താൻ കൂടി ഉണ്ടെന്ന പ്രഖ്യാപനമായി മാറി മുരളിയുടെ നേമം പ്രവേശനം.
Adjust Story Font
16