Top

വാട്സ്ആപ്പ് വഴി ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ സാധിക്കുമോ; എന്താണ് വാസ്തവം

രാവിലെ 9 മണിമുതല്‍ രാത്രി 11 മണിവരെയുള്ള ഏതെങ്കിലും ഒരു അരമണിക്കൂര്‍ പഠനത്തിനായി മാറ്റിവെക്കൂ

MediaOne Logo

  • Published:

    14 Jan 2021 7:58 AM GMT

  • Updated:

    2021-01-14 07:43:40.0

വാട്സ്ആപ്പ് വഴി ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ സാധിക്കുമോ; എന്താണ് വാസ്തവം
X

ജീവിതത്തിന്‍റെ ദിശാസന്ധികളിലെവിടെയെങ്കിലും വെച്ച് എപ്പോഴെങ്കിലും ഇംഗ്ലീഷ് നിങ്ങളെ കുഴപ്പിച്ചുണ്ടോ? അത് ഒരു പൊതു ഇടത്തിലാകാം, ജോലിക്കിടയിലാകാം, സുഹൃത്തുക്കളുടെ ഇടയിലുമാകാം... അത്രയേറെ ഇംഗ്ലീഷ് എന്ന ഭാഷ നമ്മുടെ ജീവിതത്തോട് കൂടിച്ചേര്‍ന്ന് കിടക്കുന്നുണ്ട്. ഇന്നത്തെ തലമുറയില്‍ ഡോക്ടര്‍മാരും ഡോക്ടറേറ്റ് നേടിയവരും വരെ ഇംഗ്ലീഷ് കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ പതറുന്നു എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാഭ്യാസ രീതിയുടെ കുഴപ്പമാണത്. ഇംഗ്ലീഷിനെ ഒരു ഭാഷയായിട്ടല്ലാതെ ഒരു വിഷയമായിട്ട് പഠിപ്പിക്കുന്നതിന്‍റെ പ്രശ്നമാണത്. ഏതൊരു ഭാഷയും നമ്മള്‍ പഠിക്കേണ്ടത് സംസാരിച്ച് സംസാരിച്ചാണ്. ഈ ഒരു ആശയത്തില്‍ നിന്നാണ് ഇംഗ്ലീഷ് പ്ലസ് അക്കാദമിയെന്ന ആശയത്തിലേക്ക് ഒരു പറ്റം യുവാക്കള്‍ എത്തുന്നത്.

ഇംഗ്ലീഷ് പഠിക്കണോ, പ്രായം തടസ്സമല്ല

അഞ്ചു വയസ്സുള്ള കുഞ്ഞു മുതല്‍ പഠിക്കാനാഗ്രഹമുള്ള ആര്‍ക്കും പഠിച്ചെടുക്കാവുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ്. ഭാഷയെ ഒരു വിഷയമായി പഠിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയാണ് മലയാളിയെ ഇംഗ്ലീഷില്‍ നിന്ന് അകറ്റിയത്. നിങ്ങള്‍ ജോലിക്ക് പോകുന്ന ആളോ, വീട്ടമ്മയോ, റിട്ടയേര്‍ഡ് ആയ വ്യക്തിയോ ആരുമായിക്കൊള്ളട്ടെ, നിങ്ങളുടെ പ്രായം എന്തുമായിക്കൊള്ളട്ടെ, നിങ്ങള്‍ക്ക് പഠനത്തിനായി മാറ്റിവെക്കാന്‍ കഴിയുന്ന സമയം ഏതുമായിക്കൊള്ളട്ടെ, പക്ഷേ, നിങ്ങള്‍ ഇംഗ്ലീഷ് പഠിച്ചിരിക്കും എന്നതാണ് ഇംഗ്ലീഷ് പ്ലസ് അക്കാദമിയുടെ ക്ലാസുകളുടെ പ്രത്യേകത.

ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ എന്തെങ്കിലും ടെക്‍നിക്കുണ്ടോ?

ചില സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനങ്ങള്‍ ചെയ്യുന്നതു പോലെ ചില ടെക്നിക്കുകള്‍ ഉപയോഗിച്ചും ഇംഗ്ലീഷ് പഠിക്കാം. ഭാഷ പഠിക്കാന്‍ ചില കോഡുകളാണ് അവര്‍ രൂപപ്പെടുത്തുന്നത്. കോഡുകള്‍ പോലുള്ള രീതിയില്‍ പഠിക്കുമ്പോള്‍ ഭാഷ എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ അങ്ങനെ പഠിക്കുന്നതില്‍ ഒരു അബദ്ധം ഒളിഞ്ഞിരിക്കുന്നുണ്ട്. അങ്ങനെ പഠിച്ചെടുക്കുന്ന അറിവ് എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗപ്പെടുത്താന്‍ പറ്റിയെന്ന് വരില്ല. ഒരു കോംപ്ലിക്കേറ്റഡ് ആയ ഒരു വാക്യം ഉപയോഗിക്കേണ്ടിവരുന്ന ഒരു സന്ദര്‍ഭം ജീവിതത്തിലുണ്ടായാല്‍ അവര്‍ പതറിപ്പോകും.

വാട്സ്ആപ്പ് വഴി ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ സാധിക്കുമോ?

സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സുകള്‍ നേരത്തെയുമുണ്ട്. പലതും ഒരു മണിക്കൂര്‍ ക്ലാസുകള്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കേണ്ടിയിരുന്നു പണ്ട്. പക്ഷേ, അതിനാണ് ലോക്ക്ഡൌണ്‍ കാലം മാറ്റം വരുത്തിയത്, പഠനം ഓണ്‍ലൈനായി. വാട്സ്ആപ്പ് വഴിയും ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും പല ഗ്രൂപ്പുകളും മെസേജ് അയക്കാനുള്ള അനുവാദം അഡ്‍മിന്‍ ഓണ്‍ലിയാണ്. ഗ്രൂപ്പ് അഡ്‍മിന്‍ അയക്കുന്ന വീഡിയോകള്‍ കാണാം, പഠിക്കാം എന്നല്ലാതെ മറ്റാര്‍ക്കും ഒരു ആശയവിനിമയത്തിനും സാധ്യതകളുണ്ടായിരുന്നില്ല. മിക്ക ഓണ്‍ലൈന്‍ ഇംഗ്ലീഷ് പഠനത്തിന്‍റെയും അവസ്ഥയും അതുതന്നെയാണ്.. അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഇംഗ്ലീഷ് പ്ലസ് അക്കാദമിയുടെ ഓണ്‍ലൈന്‍ വാട്സ്ആപ്പ് ഇംഗ്ലീഷ് പഠനം.

ഓരോ വിദ്യാര്‍ത്ഥിക്കും സ്വന്തമായി ഒരു പേഴ്സണല്‍ ട്യൂട്ടറുണ്ടായിരിക്കും. വിദ്യാര്‍ത്ഥിയുടെ ഇംഗ്ലീഷുമായി ബന്ധപ്പെട്ട എന്ത് സംശയവും തീര്‍ത്ത് കൊടുക്കാനും ഭാഷ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും ഈ ട്യൂട്ടര്‍ അവരെ സഹായിക്കും. അതായത് ഒരു ഫുള്‍ ടൈം ഇംഗ്ലീഷ് കമ്പാനിയന്‍. ഈ കമ്പാനിയന്‍ എപ്പോഴും ഓണ്‍ലൈനില്‍ ഉണ്ടായിരിക്കും. അപ്പപ്പോള്‍ തന്നെ തങ്ങളുടെ സംശയം തീര്‍ത്ത് മുന്നോട്ട് പോകാന്‍ ഈ ട്യൂട്ടര്‍ വിദ്യാര്‍ത്ഥിയെ സഹായിക്കും. പേഴ്സണ്‍ ടു പേഴ്‍സണ്‍, വണ്‍ ടു വണ്‍ കമ്യൂണിക്കേഷന്‍ വഴി പഠനം വളരെ എളുപ്പമായിരിക്കും. കാരണം വാട്സ്ആപ്പ് വഴി ആയതിനാല്‍ സംശയം ചോദിക്കാന്‍ യാതൊരു മടിയും ഉണ്ടാവില്ല എന്നതാണ് അതിന് കാരണം.

വാട്സ്ആപ്പില്‍ പഠിച്ചാല്‍ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാനാകുമോ?

ഇംഗ്ലീഷ് പ്ലസ് അക്കാദമിയുടെ ട്യൂട്ടര്‍, ഒരു ട്യൂട്ടര്‍ എന്നതിലുപരി ഒരു സുഹൃത്തായിട്ടാണ് വിദ്യാര്‍ത്ഥികളോട് പെരുമാറുന്നത്. എന്ത് സംശയവും തുറന്ന് ചോദിക്കാന്‍, അത് ഏത് സന്ദര്‍ഭത്തിലായാലും ആ സന്ദര്‍ഭത്തിന് അനുയോജ്യമായ രീതിയില്‍ എങ്ങനെ സംസാരിക്കണമെന്ന ഉപദേശം തരാന്‍ ഒക്കെ ഈ ട്യൂട്ടര്‍ വിദ്യാര്‍ത്ഥിക്ക് കൂടെയുണ്ടാകും. ഭാഷ പഠിക്കുക എന്നത് അതിനിടയിലങ്ങ് നടന്നുപോകും.

60 ദിവസത്തെ ക്ലാസ് ആണ് ഇംഗ്ലീഷ് പ്ലസ് അക്കാദമി നല്‍കുന്നത്. ആ ദിവസത്തിനിടയ്ക്ക് ട്യൂട്ടറുമായും ഇംഗ്ലീഷ് ഭാഷയുമായും അവര്‍ അത്രയും ചങ്ങാത്തത്തിലായി മാറിയിരിക്കും. ഇംഗ്ലീഷ് പ്ലസ് അക്കാദമിയുടെ സിലബസും പ്രാക്ടിക്കല്‍ ഓറിയന്‍റഡ് ആണ്. പഴയ രീതിയില്‍ ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിച്ച് ഇംഗ്ലീഷ് സംസാരിപ്പിച്ചെടുക്കുന്ന രീതിയല്ല അത്. ഗ്രാമറും പഠിപ്പിക്കുന്നുണ്ടെങ്കിലും അത് ഗ്രാമര്‍ അല്ലാത്ത രീതിയിലാണ്. താന്‍ പഠിച്ചത് ഗ്രാമറാണെന്ന് വിദ്യാര്‍ത്ഥി പോലും തിരിച്ചറിയില്ല.

ഇംഗ്ലീഷ് പ്ലസ് അക്കാദമിയുടെ പഠനത്തിലും ചില ട്രിക്കുകളും ടിപ്സുകളുമുണ്ട്. നിത്യജീവിതത്തിലെ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന ചില വാക്കുകള്‍ പരിചയപ്പെടുത്തുന്നുണ്ട്. അതിനായി, ഒരു കോളിംഗ് ആക്ടിവിറ്റി പഠനത്തിന്‍റെ ഭാഗമാണ്. കോഴ്സ് തുടങ്ങി ഒരു 20-25 ദിവസം കഴിഞ്ഞാല്‍ ക്ലാസിന്‍റെ തന്നെ ഭാഗമായ ഒരു പഠനരീതിയാണത്. എല്ലാ ദിവസവും വിദ്യാര്‍ത്ഥിക്ക് നിത്യജീവിതത്തിന്‍റെ ഭാഗമായ ഒരു വിഷയം കൊടുക്കും. ആ വിഷയവുമായി ബന്ധപ്പെട്ട് പേഴ്‍സണല്‍ ട്യൂട്ടറോട് സംസാരിക്കണം. ആ സംസാരത്തില്‍ വരുന്ന പിഴവുകള്‍ തിരുത്താന്‍ ഫോണിന്‍റെ മറുഭാഗത്തെ ട്യൂട്ടര്‍ സഹായിക്കും. അങ്ങനെ പ്രാക്ടിക്കല്‍ ഓറിയന്‍റഡായിട്ടുള്ള പഠനം ആത്മവിശ്വാസം വളര്‍ത്തുക തന്നെ ചെയ്യും.

ട്യൂട്ടര്‍മാര്‍ എല്ലാം ചെറുപ്പക്കാര്‍

ട്യൂട്ടര്‍മാര്‍ എല്ലാവരും തുടക്കക്കാരാണ്. പലരും എം.എ ഇംഗ്ലീഷ് ക്വാളിഫൈഡ്, ബി.എഡ് ക്ലാളിഫൈഡ്. IELTS (International English Language Testing System) ക്വാളിഫൈഡായവര്‍ വരെ ഞങ്ങളുടെ ട്യൂട്ടര്‍മാരിലുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്കറിയാം പുതിയ കാലത്തെ ഒരു പഠിതാവിന് ഏതുതരത്തിലുള്ള ക്ലാസുകളാണ് വേണ്ടത് എന്ന്. ഓരോ പ്രായത്തിലുള്ളവരെയും എങ്ങനെ പരിഗണിക്കണമെന്ന കൃത്യമായ ധാരണ അവര്‍ക്കുണ്ട്. കൂടാതെ ഞങ്ങളുടെ ട്യൂട്ടര്‍മാര്‍ക്ക് ഇംഗ്ലീഷ് ഭാഷയെന്നത് ഒരു പാഷനാണ്. ഭാഷ ഒരു പാഷനായവര്‍ക്ക് മാത്രമേ തങ്ങളുടെ സ്റ്റുഡന്‍റ്സിനോട് നിരന്തരം സംസാരിച്ചിരിക്കാനാകൂ. ആ രീതിയില്‍ കെയര്‍ ചെയ്ത് പഠിപ്പിക്കാന്‍ കഴിയുകയുള്ളൂ.

കൂടാതെ ട്യൂട്ടര്‍മാര്‍ക്ക് വേണ്ടത് ക്ഷമയാണ്. 5 വയസ്സുള്ള കുട്ടികള്‍ മുതല്‍ മുതല്‍ 55 വയസ്സുള്ളവര്‍ വരെയുള്ളവരാണ് വിദ്യാര്‍ത്ഥികള്‍. ഇവരെ കാര്യങ്ങള്‍ മനസ്സിലാക്കിപ്പിച്ചും പഠിപ്പിച്ചും കൊണ്ടുപോകുക എന്നത് നല്ല ക്ഷമ വേണ്ട കാര്യമാണ്. ഓരോ കാര്യവും ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന പോലെ തന്നെ പഠിപ്പിക്കണം. അത്തരം ആളുകളെ പഠിപ്പിക്കുന്ന ട്യൂട്ടറും അതേ പ്രായം തന്നെ ആയാല്‍ അത് അവര്‍ക്കിടയില്‍ ക്ലാഷുണ്ടാക്കും. നല്ല ട്യൂട്ടര്‍മാര്‍ നല്ല മോട്ടിവേട്ടര്‍മാര്‍ കൂടിയാണ്. ഒരാളെ മോട്ടിവേറ്റ് ചെയ്താണ് ആ വ്യക്തിയുടെ തെറ്റുകള്‍ തിരുത്തിയെടുക്കേണ്ടത്. എനിക്കും ഇംഗ്ലീഷ് പഠിക്കാന്‍ കഴിയുമെന്ന ഒരു ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുകയാണ്, ഈ ട്യൂട്ടര്‍മാര്‍ ആദ്യം ചെയ്യുന്നത്.

രാവിലെ 9 മണി മുതല്‍ രാത്രി 11 മണി വരെ അര മണിക്കൂര്‍ മാറ്റിവെക്കൂ...

രാവിലെ 9 മണിമുതല്‍ രാത്രി 11 മണിവരെയുള്ള ഏതെങ്കിലും ഒരു അരമണിക്കൂര്‍ പഠനത്തിനായി മാറ്റിവെക്കൂ എന്നു മാത്രമാണ് ഇംഗ്ലീഷ് പ്ലസ് അക്കാദമി പറയുന്നത്. എല്ലാ ദിവസവും ഇന്ന സമയത്ത് പഠിക്കണമെന്നില്ല. ഇന്നതേ പഠിക്കാവൂ എന്നില്ല. ഇനി ഒരു ദിവസം ഒരു ബ്രേക്ക് എടുക്കണോ എടുക്കാം. അടുത്ത ദിവസം ക്ലാസ് വീണ്ടും തുടരാം. രണ്ടുമാസം കൊണ്ടുതന്നെ ക്ലാസ് കംപ്ലീറ്റ് ചെയ്യണം എന്നില്ല. ആറുമാസം വരെ ക്ലാസ് പൂര്‍ത്തിയാക്കാനുള്ള സാവകാശം ഉണ്ട്. അതിന് എക്സ്ട്രാ ഫീസോ ഒന്നും നല്‍കേണ്ടതുമില്ല.

കൂടുതൽ വിവരങ്ങൾക് ഇവിടെ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കൂ: https://wa.me/917736787855

TAGS :
Next Story